സ്നേഹനൊമ്പരം 1 [AKH]

Posted by

അതോടെ ഞാനും സനയും മാത്രം ബാക്കി ആയി. സനയെ ഞാൻ ഒരു മഠം നടത്തുന്ന സ്കൂളിൽ ചേർത്തു അവളെ അവിടെ ഹോസ്റ്റലിൽ നിർത്തി . എന്റെ പഠിപ്പ് ഞാൻ പാതിവഴിയിൽ ഉപേക്ഷിച്ചു .ഞാൻ ഒരു ഹോട്ടലിൽ സ്പ്ലയെർ ആയി കയറി, ഒരു ആറു മാസം ഞാൻ അവരുടെ ആട്ടും തുപ്പും സഹിച്ചു അവിടെ അടിമ യെ പോലെ ജോലി ചെയ്തു. പിന്നിട് ഒരു ദിവസം ഹോട്ടലിൽ വന്ന അച്ഛന്റെ പഴയ സ്നേഹിതൻ എന്നെ അവിടെ വെച്ചു കണ്ടപ്പോൾ എന്നെ അവിടെനിന്നും പറിച്ചു മാറ്റി. അദ്ദേഹം എന്നെ കരിംക്ക എന്ന ഒരു ബിസിനസ്‌ കാരന്റെ വീട്ടിലേക്ക് ജോലിക്ക് ആയി ക്ഷണിച്ചു .

അങ്ങനെ ഞാൻ ഇരുപതാം വയസിൽ കരിംക്ക യുടെ വീട്ടിൽ എത്തിപ്പെട്ടു. കരിംക്ക നല്ല മനുഷ്യൻ ആയിരുന്നു എന്റെ അവസ്ഥ അറിഞ്ഞു എന്നെ അവിടെ ജോലിക്ക് എടുത്തു. കരിംക്ക ക്കു ടൗണിൽ രണ്ടു മൂന്ന് കടകളും ഒരു ചെറിയ അഡ്വെർടൈസ്‌ മെന്റ് കമ്പനി യും ഉണ്ട്. ചെറിയ രീതിയിൽ ഓട്ടോ ഒക്കെ ഓടിച്ചിരുന്ന ഞാൻ കരിംക്കയുടെ കാറിന്റെ ഡ്രൈവർ ആയി മാറി . കരിംക്ക എനിക്ക് ഡ്രൈവിംഗ് ലൈസെൻസ് ഉം എടുത്തുതന്നു. ഞാൻ ആ വീട്ടിലെ ഡ്രൈവർ മാത്രം അല്ല ആ വീട്ടിലെ ഒരു കാര്യസ്ഥൻ പോലെ ആയിരുന്നു എന്റെ ജോലി.

കരിംക്ക ക്കു രണ്ടു പെൺകുട്ടികൾ ആണ് ഉണ്ടായിരുന്നത്. മൂത്തത് നസ്റിൻ എന്ന നെസിയും രണ്ടാമത്തേത് നൂർജഹാൻ എന്ന നൂറ യും . നെസി എന്റെ അനിയത്തി സന യുടെ പ്രായം ആയിരുന്നു ഞാൻ അവിടെ ചെല്ലുന്ന സമയം അവൾ പ്ലസ്‌വണിൽ പഠിക്കുക ആയിരുന്നു . നൂറ ആറിലും . കരിംക്ക യുടെ ഭാര്യ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിരുന്നു. അതിനാൽ അവരുടെ വീട്ടിൽ ഇക്ക യും ആ രണ്ടു പെൺകുട്ടികളും ഒരു വേലക്കാരി രഹ്ന ഇത്തയും മാത്രമേ ഉണ്ടായിരുന്നു ഒള്ളു .

വീടിനു വെളിയിൽ ഉള്ള വാച്ച്മാൻ ന്റെ റൂമിന്റെ തൊട്ടടുത്തു ഉള്ള ഒരു ചെറിയ റൂമിൽ ആയിരുന്നു എന്റെ താമസം . ഭക്ഷണം കഴിക്കേണ്ട സമയം ആകുമ്പോൾ അടുക്കള ഭാഗത്തു ചെന്നാൽ മതി രഹ്ന ഇത്ത എല്ലാം എനിക്ക് എടുത്തു വെച്ചിട്ടുണ്ടാകും.

ഞാൻ ചെന്ന നാൾ മുതൽ നൂറ ഞാനും ആയി കമ്പനി ആയി.ഒരു കാന്താരി കുട്ടി ആയിരുന്നു അവൾ . നെസി അധികം സംസാരിക്കില്ല എങ്കിലും എന്നോട് വലിയ കാര്യം ആയിരുന്നു,

എല്ലാദിവസവും രാവിലെ ഞാൻ ഇക്കയെ ടൗണിൽ ആക്കിയിട്ട് തിരിച്ചു വീട്ടിൽ വരും പിന്നിട് നെസിയെയും നൂറയെയും ഞാൻ സ്കൂളിൽ വിട്ടതിനു ശേഷം ആണ് ഇക്ക യുടെ അടുത്തു പോയിരുന്നത്. അങ്ങനെ അതൊരു ദിനചര്യ പോലെ മൂന്ന് വർഷം കഴിഞ്ഞു.

ഇതിനോടകം നൂറ എന്റെ കുഞ്ഞു പെങ്ങൾ ആയി മാറി, അവളുടെ കുട്ടികളിയും എല്ലാം ഞാൻ ആസ്വദിച്ചു സന അടുത്ത് ഇല്ലാത്ത വിഷമം നൂറ ഉള്ളത് കൊണ്ട് കുറഞ്ഞു. എന്നാലും മാസത്തിൽ ഒരിക്കൽ സന എന്റെ അടുത്ത് വന്നു നിൽക്കാറുണ്ട്.സന നൂറായും നെസി യും ആയി നല്ല ചങ്ങാത്തത്തിൽ ആയിരുന്നു.

അങ്ങനെ നെസി എൻട്രൻസ് കോച്ചിങ് നു ചേർന്ന സമയം. അവളുടെ കോച്ചിങ് സെന്റർ ഇത്തിരി ദൂരെ ആയിരുന്നു .

“അഖിലേട്ട പോകാം “

Leave a Reply

Your email address will not be published. Required fields are marked *