സ്നേഹനൊമ്പരം 1 [AKH]

Posted by

കണ്ണടച്ചു കുറച്ചു നേരം കൂടി ഉറങ്ങാൻ ശ്രമിച്ചു പക്ഷെ സന്തോഷം ആണൊ ആകാംഷ ആണൊ എന്നു അറിയില്ല പിന്നിട് ഉറക്കം വന്നില്ല .കുറച്ചു വർഷങ്ങൾക്കു ശേഷം മിനിഞ്ഞാന്ന് വന്ന ഫോൺ കാൾ അതായിരുന്നു എന്റെ മനസ് മുഴുവൻ.

“അതെ ഇന്ന് കഴിഞ്ഞു നാളെ അവളുടെ കല്യാണം ആണ്… “

!കഴിഞ്ഞു പോയ നാളുകളിലേക്ക് എന്റെ മനസ്സ് എന്നെ കൂട്ടി കൊണ്ട് പോയി !

ഞാൻ അഖിൽ. എല്ലാവരും എന്നെ അഖി എന്നു വിളിക്കും. പത്ത്മുപ്പതു വയസ്സ് ഉള്ള ഞാൻ ഇതിനോടകം തന്നെ ദൈവത്തിന്റെ പല പരിക്ഷകളും ദുരന്തങ്ങളും അഭിമുഖീകരിച്ചു കഴിഞ്ഞിരുന്നു.

പ്രണയ വിവാഹം ആയിരുന്നു എന്റെ അച്ഛന്റേം അമ്മയുടെയും. അതിന്റെ പേരിൽ അവർക്ക് നാട് ഉപേക്ഷിച്ചു അകലെ ഉള്ള ചെറുപട്ടണത്തിൽ താമസം ആകേണ്ടി വന്നു. അവിടെന്നു അവരുടെ പ്രണയജീവിതം ആരംഭിക്കുക ആയിരുന്നു. അവരുടെ ആ പ്രണയത്തിൽ ആദ്യം പൂത്തുലഞ്ഞ പുഷ്പം ആയിരുന്നു ഞാൻ. പിന്നിട് അഞ്ച് വർഷം എടുത്തു എനിക്ക് ഒരു സുന്ദരി പെങ്ങളെ കിട്ടാൻ അവളും കൂടി വന്നതോടെ ഞങ്ങളുടെ ചെറു കുടുംബം ഒരു സ്വർഗരാജ്യം ആയിരുന്നു.
ഒരു ചെറിയ വീടും , പിന്നെ ഒരു ഓട്ടോയും ആയിരുന്നു അച്ഛന്റെ ഏക സമ്പാദ്യം. പൈസ യുടെ കുറവ് ഉണ്ടായിരുന്നു എങ്കിലും ഞങ്ങൾ വളരെ സന്തോഷത്തോടെ ആണ് കഴിഞ്ഞിരുന്നത്. എന്നാൽ ആ ഞങ്ങൾ അങ്ങനെ ജീവിക്കുന്നത് കണ്ടിട്ട് ഒരാൾക്ക് സഹിക്കുനുണ്ടായില്ല അയാൾ ഒരു ചെറിയ പണി എന്റെ കുടുംബത്തിലേക്ക് കൊടുത്തു അയച്ചു. അതു എന്റെ കുടുംബം തന്നെ ഇല്ലാതെ ആക്കി.

നല്ല മാർക്കോടെ പ്ലസ്ടു പാസ് ആയാ ഞാൻ ഡിഗ്രി ക്കു ചേർന്നു രണ്ടു വർഷം തികക്കുന്ന മുന്നേ ദൈവം കൊടുത്തു അയച്ച ആ പണി എന്റെ വീട്ടിൽ എത്തിച്ചേർന്നു.
ഒരു ദിവസം വൈകുന്നേരം കോളേജ് വിട്ടു ഞാൻ എന്റെ അനിയത്തി സനയെയും കൂട്ടി വീട്ടിലേക്ക് നടക്കുക ആയിരുന്നു. അവൾ അന്ന് പത്താം ക്ലാസ്സിൽ പഠിക്കുക ആയിരുന്നു. അന്ന് ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്തത് ആണ് . ഞങ്ങളുടെ അമ്മ ഞങ്ങളെ വിട്ടു എന്നെന്നേക്കുമായി നഷ്ടപെട്ടിരിക്കുന്ന കാഴ്ച. അമ്മയെ സ്നേഹിക്കുന്ന ഒരു മക്കൾക്കും താങ്ങാൻ പറ്റാവുന്നതിലും അപ്പുറം ആയിരുന്നു അതു . വീടിനു മുൻപിൽ
മൂടി പുതച്ച നിലയിൽ കിടത്തിയിരിക്കുന്ന അമ്മയുടെ മൃതദേഹത്തേ കെട്ടിപ്പിച്ചു ഞങ്ങൾ എത്ര നേരം കരഞ്ഞു എന്നു എനിക്ക് തന്നെ അറിയില്ല.

ഞങ്ങളുടെ എല്ലാ സന്തോഷവും കത്തി ചാമ്പലായത് അന്നായിരുന്നു. അമ്മയുടെ വൃക്ക യുടെ തകരാർ അച്ഛൻ ഞങ്ങളിൽ നിന്നും മറച്ചു വെച്ചു രോഗം മൂർച്ഛിച്ചപ്പോൾ അമ്മ ഞങ്ങളെ വിട്ടു പോയി. മക്കൾ വിഷമിക്കും എന്നു കരുതി അവർ ആ രഹസ്യം ഞങ്ങളോട് പറഞ്ഞില്ല . അമ്മ പോയതോടെ അച്ഛനും ആകെ തകർന്നു . അമ്മയെ ജീവനോളം സ്നേഹിച്ച ആ മനുഷ്യനു അമ്മയുടെ വേർപാട് വളരെ ഏറെ മാനസികമായി തളർത്തി. അമ്മയുടെ ചികിത്സക്കായി വീടും ഓട്ടോയും എല്ലാം പണയപെടുത്തിയിരുന്നു അധികം താമസിക്കാതെ എല്ലാം ഞങ്ങൾക്ക് നഷ്ടം ആയി കൂട്ടത്തിൽ സ്നേഹനിധി ആയാ അച്ഛനെയും. ഞങ്ങളെ ഒറ്റക്ക് ആക്കി അച്ഛൻ ഒരു കഷ്ണം കയറിൽ ജീവിതം അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *