നൂറാ അതും പറഞ്ഞു എനിക്ക് ആ ഫോണിന്റെ ഒരുവിധം കാര്യങ്ങളും പറഞ്ഞു തന്നു.
ആ ഫോണിൽ വാട്സാപ്പ് ഓക്കേ റെഡി ആക്കി തന്നു.
അന്ന് രാത്രി ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു ഞാൻ ഉറങ്ങാനായി കിടന്നപ്പോൾ വെറുതെ ഫോൺ എടുത്തു ഗാല്ലറി ഒക്കെ നോക്കുക ആയിരുന്നു .
അതിൽ കുറച്ചു സോങ്‌സും കുറച്ചു ഫോട്ടോസും കിടക്കുന്നത് കണ്ടു.
ഫോട്ടോസിന്റെ ഫയൽ തുറന്നപ്പോൾ അതിൽ നെസിയുടെയും നൂറായുടെയും അഞ്ചാറ് ഫോട്ടോസ് കിടക്കുന്നു.
ഞാൻ ഓരോന്നും ഓപ്പൺ ചെയ്തു നോക്കി അതിൽ കിടക്കുന്ന നെസി യുടെ ഒരു ഫോട്ടോ കണ്ടപ്പോൾ വല്ലാത്തൊരു ഇഷ്ടം അതിനോട് തോന്നി നല്ല ഭംഗിയുള്ള ഫോട്ടോ ആയിരുന്നു ഞാൻ അതും നോക്കി കുറെ നേരം കിടന്നു. ഒരിക്കലും കിട്ടില്ലെങ്കിലും അവളുടെ മുഖം എന്റെ മനസ്സിൽ ഒരു കുളിർമഴ തന്നെ പെയ്യിച്ചു
അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ വാട്സാപ്പിൽ ഒരു മെസ്സേജ് വന്നിരിക്കുന്നു.
ഞാൻ വാട്സാപ്പ് ഓപ്പൺ ചെയ്തു നോക്കി .
“ഹായ് ☺☺”
ഇതാരാ ഹായ് അയച്ചിരിക്കുന്നത് ഈ നമ്പർ പരിചയം ഇല്ലല്ലോ. ഞാൻ അതിന്റെ പ്രൊഫൈൽ പിക് ഒക്കെ നോക്കി ഒരു സുന്ദരി കുട്ടിയുടെ കാർട്ടൂൺ ചിത്രം ആയിരുന്നു അതിൽ . അതുകൊണ്ട് ആരാണെന്നു അറിയാനും സാധിച്ചില്ല ,
“ഹായ് “
ഞാൻ തിരിച്ചു ഒരു ഹായ് വിട്ടു.
“എന്നെ മനസ്സിലായോ? “
അവിടെന്നും വീണ്ടും മെസ്സേജ് വന്നു .
“എനിക്ക് അങ്ങോട്ട് പിടികിട്ടിയില്ല . ആരാ ഇത് ? “
ഞാൻ ചോദിച്ചു.
“ഒന്നു ആലോചിച്ചു നോക്ക് ചേട്ടന് അറിയാവുന്ന ആള് തന്നെയാ “
“ഞാൻ കുറച്ചു നേരം ആലോചിച്ചു നോക്കി , ആരായിരിക്കും ഇത് ഇനി നൂറാ എങ്ങാനും ആണൊ. ചോദിച്ചു നോകാം “
“നൂറാ ആണൊ “
“അല്ല “