സ്നേഹനൊമ്പരം 1 [AKH]

Posted by

“ഞാൻ നേരെത്തെ വന്നാരുന്നു “

“ഞാൻ ഒന്ന് പുറത്തു പോയി നൂറാ. ഫോൺ റെഡി ആകുമോ എന്ന് അറിയാൻ “

“റെഡി ആയോ എന്നിട്ട്? “

“ഹേയ് ഇല്ല , പുതിയത് വാങ്ങേണ്ടി വരും , “

“അതെയോ? “

“ഉം, ഇക്ക വന്നിട്ട് കുറച്ചു കാശ് അഡ്വാൻസ് വാങ്ങിട്ടു പുതിയത് വാങ്ങാൻ പോകാം എന്ന് വിചാരിക്കുന്നു “

“അതെ ഫോണിന് വേണ്ടി അഖിലേട്ടൻ കാശ് വാങ്ങാൻ നിൽക്കേണ്ട , “

“പിന്നെ “

“ഇത് പിടിച്ചോ “

നൂറാ അതും പറഞ്ഞു ഒരു മൊബൈൽ ഫോൺ എന്റെ കൈയിലേക്ക് നീട്ടി.

“എന്താ “

എന്നർത്ഥത്തിൽ അവളുടെ മുഖത്തേക്ക് നോക്കി.

“ഇത് വാങ്ങിച്ചോ “

“അയ്യോ ഇതൊന്നും വേണ്ട നൂറാ, ഞാൻ പിന്നെ വാങ്ങിച്ചോളാം “

“അഖിലേട്ടാ ഇപ്പോ ഇത് പിടിക്ക് പൈസ കിട്ടുമ്പോൾ വേറെ വാങ്ങിക്കാം അതു വരെ ഇത് ഉപയോഗിച്ചൊള്ളു “

“അതു വേണോ നൂറാ “

“അതെ ഒരാൾ സ്നേഹത്തോടെ എന്തെങ്കിലും തരുമ്പോൾ വാങ്ങിക്കാതിരിക്കുന്നത് നല്ല ശീലം അല്ല, ഇന്നാ ഇത് പിടിച്ചേ “

നൂറാ അതും പറഞ്ഞു ഫോൺ എന്റെ കൈകളിൽ നിർബന്ധിച്ചു പിടിപ്പിച്ചു.

“ഇതാരുടെ ആണു നൂറാ “

ആ ഫോൺ നോക്കി കൊണ്ട് ഞാൻ ചോദിച്ചു.

“ഇത്താത്ത യുടെ പഴയ ഫോൺ ആണു ഉപയോഗിക്കാതെ ഇരിക്കുക ആയിരുന്നു ഇനി ഇപ്പോൾ ചേട്ടൻ ഉപയോഗിച്ചൊള്ളു.”

“ഇത് ടച്ച്‌ സ്ക്രീൻ അല്ലെ ഞാൻ ഇങ്ങനത്തെ ഫോൺ ഉപയോഗിച്ചിട്ടില്ല,ഇത് എങ്ങനെ ആണു വർക്ക്‌ ചെയേണ്ടത്? “

ഞാൻ ഫോൺ തിരിച്ചും മറിച്ചും നോക്കി കൊണ്ട് ചോദിച്ചു.

“അതൊക്കെ ഞാൻ പഠിപ്പിച്ചു തരാം “

Leave a Reply

Your email address will not be published. Required fields are marked *