സ്നേഹനൊമ്പരം 1 [AKH]

Posted by

അന്ന് വൈകുന്നേരം നെസിയെം നൂറയേം ക്ലാസിൽ നിന്നും തിരിച്ചു കൊണ്ട് വന്നു ഞാൻ റൂമിൽ വെറുതെ ഇരിക്കുക ആയിരുന്നു.

“ഡും. ഡും “

വാതിലിൽ മുട്ട് കേട്ടപ്പോൾ ഞാൻ എഴുനേറ്റ് വാതിൽക്കലിലേക്ക് ചെന്നു ,

ഞാൻ വാതിൽക്കലിൽ എത്തിയപ്പോൾ

“ഇതെന്താ നൂറാ , നീ പുസ്തക വില്പനക്ക് പോകുന്നോ “

ഒരു കെട്ട് പുസ്‌തകങ്ങളും ആയി എന്റെ മുൻപിൽ നിൽക്കുന്ന നൂറയെ നോക്കി കൊണ്ട് ഞാൻ ചോദിച്ചു.

എന്റെ ചോദ്യം വക വെക്കാതെ അവൾ ആ പുസ്തകകെട്ടും പിടിച്ചു എന്നെ തളി മാറ്റി കൊണ്ട് റൂമിന്റെ അകത്തേക്ക് കടന്നു.

“അതെ ഇനി ബുക്ക്‌ ഇല്ലാത്തതിന്റെ പേരിൽ വായന മുടക്കേണ്ട,ഒരു മാസത്തേക്ക് വായിക്കാൻ ഉള്ളത് ഉണ്ട് “

അവൾ അതും പറഞ്ഞു ആ പുസ്തക കെട്ട് മേശപ്പുറത്തു വെച്ചു.

“നൂറാ ഇതു എവിടെന്നാ,ഇത്താത്ത യുടെ ആണൊ? “

“അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ? “

നൂറാ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ശരി മാഡം “

“അതെ വേഗം പോയി വായന തുടങ്ങിക്കോ , ഇത് തീരുമ്പോൾ അടുത്തസെറ്റ് കൊണ്ട് തരാം “

“ഉം “

നൂറാ അതും പറഞ്ഞു റൂമിൽ നിന്നും പോയി.

ഞാൻ ആ ബുക്കുകൾ ഓരോന്ന് ആയി എടുത്തു നോക്കാൻ തുടങ്ങി.

ഞാൻ സ്കൂളിൽ ആയിരുന്നപ്പോൾ വായിക്കാൻ ആഗ്രഹിച്ചിരുന്ന ബുക്കുകൾ അതിൽ ഉണ്ടായിരുന്നു , അന്ന് ലൈബറി യിൽ വാടക കൊടുക്കാൻ പൈസ ഇല്ലാത്തതിന്റെ പേരിൽ വായിക്കാതെ മാറ്റി വെച്ച രണ്ടു മൂന്ന് ബുക്കുകൾ അതിൽ കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷം ആയി.

ഞാൻ ഒരു ബുക്കും എടുത്തു ടെറസിൽ പോയി ഇരുന്നു .

ബാൽക്കണി യിൽ നെസി ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണു ഞാൻ ടെറസിൽ ചെന്നത് . എന്നാൽ അന്ന് അവളെ കാണാൻ സാധിച്ചില്ല , പിറ്റേന്നും ഞാൻ ടെറസിൽ ചെന്നു ഇരുന്നു കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു ബുക്കും ആയി നെസി ആ ഊഞ്ഞാലിൽ വന്നു ഇരുന്നു .

അവൾ ഊഞ്ഞാലിൽ ഇരിക്കുന്നതിന് മുൻപ് ഞാൻ ഇരിക്കുനടത്തേക്ക് ഒന്നും നോക്കി,
അവിടെ എന്നെ കണ്ടപ്പോൾ അവളുടെ മുഖം വിടർന്നു പിന്നെ ചെറു പുഞ്ചരിയും അവളുടെ പവിഴാധരങ്ങളിൽ വിരിഞ്ഞു.

ഞാനും ചെറുതായി പുഞ്ചരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *