എന്റെ മുഖത്തെ വിഷമം കണ്ടിട്ട് നൂറാ പറഞ്ഞു.
ഞാൻ അതിനു മറുപടി എന്നോണം ഒന്നു ചിരിച്ചു,
കുറച്ചു കഴിഞ്ഞപ്പോൾ
“പിന്നെ കാണാം “
എന്നു പറഞ്ഞു നൂറാ ടാറ്റാ കാണിച്ചിട്ട് പോയി.
നെസി അപ്പോഴും നല്ല വായനയിൽ മുഴുകി ഇരിക്കുക ആണു, പിന്നെ ഞാൻ അവളെ ശ്രദ്ധിച്ചില്ല എന്നെ മൈൻഡ് ചെയ്യാത്തവരെ ഞാനും നോക്കുന്നില്ല എന്നു കരുതി ഞാൻ ബുക്ക് വായന തുടർന്ന്
അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഫോൺ അടിക്കുന്നത് കേട്ട് ഞാൻ ഫോൺ എടുത്തു .
ഇക്ക യുടെ കാൾ ആയിരുന്നു ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞു കൊണ്ട്.
ഞാൻ വേഗം വായന നിർത്തി അവിടെന്നു എഴുന്നേറ്റു.
ആ സമയം ഞാൻ നെസി ഇരിക്കുന്ന ഇടത്തിലേക്ക് ഒന്ന് നോക്കി അവിടെ അപ്പൊ ആരെയും കാണാൻ ഉണ്ടായിരുന്നില്ല.
ഞാൻ പിന്നെ വേഗം തന്നെ റെഡി ആയി ഇക്കയുടെ അടുത്തേക്ക് പോയി.
പിന്നിട് എല്ലാദിവസവും ഞാൻ ആ നേരം ആകുമ്പോൾ വായിക്കാൻ ആയി ടെറസിൽ പോകും നെസിയും ഉണ്ടാകും ആ ഊഞ്ഞാലിൽ പക്ഷെ പഴയ പോലെ തന്നെ മൈൻഡ് ഒന്നും ചെയ്യില്ല .എന്നാലും അവളെ കണ്ടോണ്ട് ഇരിക്കലോ എന്നു കരുതി ഞാൻ ടെറസിൽ തന്നെ ഇരിക്കും.
അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ . ഞാൻ നൂറയേം നെസിയെം കൂട്ടി ക്ലാസിലേക്ക് പോകുന്ന വഴി,
“അഖിലേട്ട, ഇപ്പോൾ എന്താ ടെറസിൽ കാണാത്തതു “
നൂറാ എന്നോട് ചോദിച്ചു.
“അതാ ആ നോവൽ വായിച്ചു കഴിഞ്ഞു, എന്റെൽ വേറെ ബുക്ക്‌സും ഒന്നും ഇരിപ്പില്ല അതാ ഞാൻ ടെറസ്സിൽ വരാത്തത് “
“ഉം “
അല്ല നൂറാ എന്താ ഇതിനെ പറ്റി ചോദിച്ചത് ഞാൻ ടെറസ്സിൽ ഇരിക്കുമ്പോൾ നൂറയെ അധികം കാണാറില്ലല്ലോ ,പിന്നെന്താ ഇവൾ ഇങ്ങനെ ചോദിച്ചത് .
ഞാൻ ടെറസിൽ ഇരിക്കുമ്പോൾ നെസി മാത്രമേ എല്ലാദിവസവും ഉണ്ടാകാറുള്ളൂ അവൾ ആണെങ്കിൽ എന്നെ ശ്രദ്ധികാറും ഇല്ല ,… ഇനി നെസി ആണൊ നൂറയോട് ഇത് ചോദിക്കാൻ പറഞ്ഞത് , അവൾ ഇനി എന്നെ ഞാൻ അറിയാതെ ശ്രദ്ധിച്ചിരുന്നോ???.
എന്റെ മനസ്സിൽ കൂടി കുറെ ഏറെ കാര്യങ്ങൾ കടന്നു പോയി .
ഞാൻ ഡ്രൈവ് ചെയുന്ന ഇടയിൽ പെട്ടന്ന് റിയർ വ്യൂ മിററിൽ നോക്കി.
എന്റെ കണ്ണുകൾ മിററിൽ പതിഞ്ഞപ്പോൾ നെസി പെട്ടന്ന് തല തിരിച്ചു വേറെ എവിടെ നോക്കി ഇരിക്കുന്നു.
അപ്പൊ എനിക്ക് ഒരു കാര്യം മനസ്സിൽ ആയി നെസി ഞാൻ മിററിൽ നോക്കുന്ന വരെയും അവൾ മിററിൽ എന്നെ തന്നെ നോക്കി ഇരിക്കുക ആയിരുന്നു എന്നു.
ഞാൻ മിററിൽ നോക്കി ഒന്നു പുഞ്ചിരിച്ചിട്ട് കാർ ചവിട്ടി വിട്ടു…