സ്നേഹനൊമ്പരം 1 [AKH]

Posted by

ഞാൻ ആ ബുക്കും എടുത്തു റൂമിന്റെ ടെറസിലേക്ക് കയറി . വായന ക്കു പറ്റിയ അന്തരീഷം ആയിരുന്നു ടെറസിൽ ഇക്കയുടെ വീടിന്റെ കോംബൗണ്ടിൽ പ്ലാവും മാവും പല വിധവൃക്ഷങ്ങൾ ഉള്ളത് കൊണ്ട് ചെറിയ ഒരു തണുപ്പും കുളിർമ ഏകുന്ന ചെറു കാറ്റും എപ്പോഴും ഉണ്ടാകും . ടെറസിൽ ഞാൻ അധികം കയറാറില്ല ഇടക്ക് ചാമ്പക്ക പറിക്കാനും മറ്റും മാത്രമേ കയറാറുള്ളൂ. ഒരു വലിയ ചാമ്പ ചാഞ്ഞു നിൽക്കുന്നത് ആ ടെറസിന്റെ മുകളിലേക്ക് ആണു.

ഞാൻ ടെറസിൽ പാരപ്പെറ്റിനോട് ചേർന്നു നിലത്തു ഇരുന്നു . ബുക്ക്‌ നിവർത്തി വായന തുടങ്ങി .

അങ്ങനെ വായനയിൽ മുഴുകി ഇരിക്കുന്നതിനിടക്ക് ആണു റോസ് കളറിൽ നല്ല ഭംഗിയോട് ചാമ്പക്കയുടെ ഒരു കൂട്ടം കണ്ടത് ഞാൻ അതിൽ നിന്നും ഒരു മുഴുത്തത് നോക്കി പറിച്ചു.

പിന്നെ വായനയോടൊപ്പം അതും കടിച്ചു തിന്നോണ്ട് ഇരുന്നു.

“ഹോയ്, അഖിലേട്ടോ “

നൂറായുടെ സൗണ്ട് കേട്ടു ഞാൻ ബുക്കിൽ നിന്നും തലയുർത്തി നോക്കി.

ഞാൻ നോക്കുമ്പോൾ നൂറാ അവരുടെ വീടിന്റെ ബാൽക്കണി യിൽ നിൽക്കുന്നു . ഞാൻ ഇരിക്കുന്നതിന് നേരെ ആണു അവരുടെ വീടിന്റെ പുറത്തേക്കു നീണ്ടു കിടക്കുന്ന ബാൽക്കണി.

“ഹായ് “

ഞാൻ നൂറു നെ കണ്ടപ്പോൾ കൈ വീശി കാണിച്ചു .

“എന്താ പരിപാടി “

എന്നവൾ കൈകൊണ്ടു ചോദിച്ചു.

ഞാൻ അവൾക്കു ബുക്ക്‌ ഉയർത്തി കാണിച്ചു കൊടുത്തു.

“ഓഹോ, ചേട്ടനും ഇണ്ടല്ലേ ഈ രോഗം”

നൂറ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഏത് രോഗം “

“ദേ ഇത് തന്നെ “

അവൾ ബൂക്കിലേക്ക് ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു.

“ഉം “

ഞാൻ അതിനൊന്നു മൂളി.

“ദേ ഇവിടെ ഒരാളെ കണ്ടില്ലേ വന്നപ്പോൾ മുതൽ ഇരിക്കുന്നതാ “

അതും പറഞ്ഞു നൂറാ കുറച്ചു മാറി നിന്നു

അപ്പോഴാണ് ഞാൻ ബാൽക്കണി യിലേ ചെറിയ ബഞ്ച് പോലത്തെ ഊഞ്ഞാലിൽ ഒരു കൈയിൽ ബുക്കും പിടിച്ചു ഇരിക്കുന്ന നെസി യെ കാണുന്നത്.

“ഇവൾ ഇവിടെ ഉണ്ടായിരുന്നോ,ഞാൻ വന്നപ്പോൾ കണ്ടില്ലല്ലോ. “

ഞാൻ മനസ്സിൽ ഓർത്തു

നെസിയെ കണ്ടപ്പോൾ ഞാൻ ചെറുതായി പുഞ്ചിരിച്ചു കൊണ്ട് ഒരു ഹായ് കാണിച്ചു പക്ഷെ അവൾ എന്നെ നോക്കിയത് പോലും ഇല്ല അവൾ എന്നെ കണ്ടില്ല എന്നു തോന്നുന്നു.
അവൾ ബുക്കിലേക്ക് കണ്ണും നട്ട് ഇരിക്കുക ആണു.

അവൾ മൈൻഡ് ചെയ്‍തിരുന്നപ്പോൾ എനിക്ക് എന്തോ പോലെ തോന്നി.

“അതെ വായനയിൽ മുഴുകിയാൽ ഇത്താത്ത ഇങ്ങനെ ആണു ആരേം മൈൻഡ് ചെയ്യില്ല “

Leave a Reply

Your email address will not be published. Required fields are marked *