അങ്ങനെ അഞ്ചാറു മാസങ്ങൾ പിന്നിട്ടു . എല്ലാ ദിവസവും ഒരു പോലെ തന്നെ പോയി കൊണ്ടിരുന്നു ,
നെസി മാത്രം അധികം ഒന്നും സംസാരിക്കില്ല എന്നോട് എന്നാലും എന്നെ കാണുമ്പോൾ അവളുടെ മുഖത്തു നിറ പുഞ്ചരി ഉണ്ടാകും.
നെസി അവൾ എന്റെ ആണെന്നുള്ള തോന്നൽ ഇതിനോടകം എന്റെ മനസ്സിൽ രൂപ പെട്ടു കിട്ടാക്കനി ആണെന്ന് അറിഞ്ഞിട്ടും ഞാൻ അവളെ സ്നേഹിച്ചു തുടങ്ങി,
ഓരോ തവണ അവളെ കാണുമ്പോഴും എന്റെ മനസ്സ് അവളിലേക്ക് അടുക്കുന്ന പോലെ അവളുടെ സംസാരവും പുഞ്ചിരിയും എല്ലാം എന്നെ വേറെ ഏതോ ലോകത്തിൽ എത്തിക്കുന്ന മാതിരി,
ഇതുവരെയും ഒരു പെൺക്കുട്ടിയോടും തോന്നാത്ത എന്തോ ഒരു ഇത് അവളുടെ കണ്ണുകൾ കാണുമ്പോൾ എനിക്ക് തോന്നി , കഴിഞ്ഞ ജന്മത്തിൽ അവൾ എന്റെ ആരോക്കെ ആന്നെന്നുള്ള തോന്നൽ എന്റെ മനസ്സിൽ കുടിയേറി
ഞാൻ മിക്കപ്പോഴും വണ്ടി ഓടിക്കുന്നുടെങ്കിലും ആ നേരം എല്ലാം എന്റെ മനസ്സ് മുഴുവൻ നെസിയിൽ ആയിരിക്കും.
വേണ്ട, വേണ്ട , ഇത് ശെരി അല്ല നിനക്ക് അതിനൊള്ള യോഗിത ഇല്ല , ആദ്യം ജോലി ചെയ്തു സനയെ ഒരു നല്ല നിലയിൽ ആകണം , അവളെ സേഫ് ആക്കിയത് നു ശേഷം മതി തന്റെ ജീവിതത്തെ കുറിച്ചുള്ള ആലോചന.
അവളെ കാണുമ്പോൾ അവളോട് എന്റെ മനസ്സ് അടുക്കുമ്പോൾ എന്റെ ഉള്ളിൽ ഇരുന്നു ആരോ ഇടക്ക് ഇങ്ങനെ മന്ത്രിക്കും.
എന്നാലും വണ്ടി ഓടിക്കുമ്പോൾ റിയർ വ്യൂ മിററിലൂടെ നെസിയുടെ മുഖം കാണുമ്പോൾ എന്തോ എനിക്ക് എന്റെ മനസിനെ നിയന്ത്രിക്കാൻ പറ്റാത്ത പോലെ.
“എന്റെ മുതലാളി യുടെ മോള് ആണു അവളെ തനിക്കു കിട്ടില്ല അതിനൊള്ള യോഗിത ഇല്ല അതുമാത്രം അല്ല ഞങ്ങൾ വിത്യസ്ത മതവിശ്വാസികളും ആണു അതുകൊണ്ട് അവളെ മറക്കുന്നത് ആണു നല്ലത് “
എന്നോക്കെ ഞാൻ മനസ്സിൽ കുറെ തവണ ഉരുവിട്ടു . എന്നിട്ടും ഒരു ഫലവും ഇല്ല,അവളെ കാണുമ്പോൾ ഇതെല്ലാം മറക്കും,
ഞാൻ എന്റെ ഇഷ്ടം തുറന്നു പറയാതെ ഉള്ളിൽ കൊണ്ട് നടന്നു എന്നെങ്കിലും ഒരിക്കൽ അവൾ അതു മനസിലാക്കും എന്ന വിശ്വാസത്തോടെ…….
അങ്ങനെ ഒരു ദിവസം ഞാൻ നെസി യെയും നൂറയെയും ക്ലാസ്സിൽ നിന്നും തിരിച്ചു വീട്ടിൽ ആകിയിട്ട് ഞാൻ എന്റെ റൂമിൽ വന്നു കുറച്ചു നേരം വെറുതെ കിടന്നു . സമയം അഞ്ചു മണി ആവുന്നതേ ഉണ്ടായിരുന്നുള്ളു ഇക്കയുടെ അടുത്ത് ഒരു ഏഴുമണി ആകുമ്പോൾ പോയാൽ മതി അതുവരെ എനിക്ക് ഫ്രീ ടൈം ആണു.
കുറച്ചു നേരം ഓരോന്ന് ആലോചിച്ചു തിരിഞ്ഞും മറിഞ്ഞും കട്ടിലിൽ കിടക്കുമ്പോൾ ആണു യാശ്ച്ചികം ആയി ഞാൻ മേശപുറത്തു ഒരു ബുക്ക് ഇരിക്കുന്നത് കണ്ടത് .
ഞാൻ എഴുന്നേറ്റു ചെന്നു അതു എടുത്തു നോക്കി അതൊരു പഴയ മലയാളം നോവൽ ആയിരുന്നു. പണ്ടേ വായന ഇഷ്ടമായിരുന്ന ഞാൻ അത് എടുത്തു . സന രണ്ടു ദിവസം മുൻപ് വന്നുപോൾ മറന്നു വെച്ചതാണ് ആ നോവൽ എന്നു മനസ്സിൽ ആയി.
കോളേജ് പഠിത്തം ഒക്കെ നിന്നതോടെ വായനയും നിന്നിരുന്നു ഇനി ഒന്നെന്നു തുടങ്ങണം.