സ്നേഹനൊമ്പരം 1 [AKH]

Posted by

അവൾ ചിരിച്ചു കൊണ്ട് മൂളി.

“കഴിഞ്ഞ വർഷം ഞാൻ കോളേജിൽ നിന്നും ഒരു ക്വിസ് കോപംറ്റീഷനിൽ പങ്കെടുത്തിരുന്നു അതിൽ ജില്ലാ തലത്തിൽ ഫസ്റ്റ് എത്തിക്കഴിഞ്ഞു പിന്നിട് സ്‌റ്റേറ്റിൽ പങ്കെടുത്തു അവിടെ വെച്ചു എനിക്ക് ക്വിസ് കോമ്പറ്റീഷനിൽ പാർട്ണർ ആയി കിട്ടിയത് പത്താം ക്ലാസ്സിൽ പഠിക്കുന്ന നെസ്‌റിൻ നേ ആണു ഞങ്ങൾ രണ്ടാളും ഫൈനൽ സ്റ്റേജ് വരെ എത്തിയിരുന്നു പക്ഷെ എന്റെ നിർഭാഗ്യവശാൽ എന്റെ അമ്മയുടെ മരണം ഫൈനൽ കോമ്പറ്റീഷൻ ന്റെ തലേന്ന് ആയിരുന്നു പിന്നിട് എനിക്ക് അതിൽ പങ്കെടുക്കാൻ ആയില്ല,”

“നെസ്‌റിൻ ന്റെ വീട് ആയിരുന്നല്ലേ ഇത് ? “

ഞാൻ ചോദിച്ചു.

“ഉം.,,. അല്ല ചേട്ടൻ എന്താ ഇവിടെ? കോളേജിൽ പോകുന്നില്ലേ? “

അവൾ ചോദിച്ചു.

“അമ്മ മരിച്ചതിനു ശേഷം ഞാൻ പിന്നെ കോളേജിൽ പോയിട്ടില്ല “

“ഉം , ഞാൻ അറിഞ്ഞു, ഫൈനൽ സ്റ്റേജിൽ ചേട്ടനെ കാണാതിരുന്നപ്പോൾ ചേട്ടന്റെ കോളേജിലെ ചേച്ചിമാർ എന്നോട് പറഞ്ഞിരുന്നു അമ്മയുടെ കാര്യം “

“ഉം “

അമ്മയുടെ കാര്യം ആലോചിച്ചപ്പോൾ എന്റെ ഉള്ളിൽ ഒരു തേങ്ങൽ അനുഭവപെട്ടു എന്റെ കണ്ണുകൾ ചെറുതായി നനഞ്ഞു.

“ഈ ഇത്താത്ത യുടെ കാര്യം ഓരോന്നു പറഞ്ഞു ആ ചേട്ടനെ വേദനിപ്പിച്ചോളും “

എന്റെ കണ്ണ് നിറഞ്ഞത് കണ്ടു നൂറാ പറഞ്ഞു.

നെസി എന്റെ മുഖത്തേക്ക് നോക്കി സോറിട്ടോ എന്നു കാണിച്ചു..

ഞാൻ കുഴപ്പം ഇല്ല എന്ന രീതിയിൽ തല ആട്ടി.

“എന്നാ നമുക്ക് പോകാം ചേട്ടാ “

നൂറാ ചോദിച്ചു.

ഞാൻ കണ്ണുകൾ തുടച്ചു ഒന്നു പുഞ്ചിരിച്ചിട്ട് കാർ സ്റ്റാർട്ട്‌ ചെയ്തു പുറത്തേക്കു ഇറക്കി.

എനിക്ക് അവിടത്തെ വഴി അത്ര പരിചയം അല്ലാത്തത് കൊണ്ട് നൂറാ വഴി പറഞ്ഞു തന്നു.

അങ്ങനെ നൂറാ പറഞ്ഞു തന്ന വഴിയിലൂടെ സഞ്ചരിച്ചു അവസാനം അവരുടെ സ്കൂളിൽ എത്തി.

വൈകിട്ടു കാണാം എന്നു പറഞ്ഞു നൂറ ഇറങ്ങി പോയി.

നെസി ഒന്നും മിണ്ടിയില്ല പക്ഷെ അവൾ ഒരു ചിരി സമ്മാനിച്ചു കൊണ്ടാണ് ഇറങ്ങി സ്കൂളിലേക്ക് പോയത്.

പിന്നിട് ഞാൻ തിരിച്ചു ഇക്കയുടെ ഓഫീസിൽ പോയിട്ട് . അവിടത്തെ കുറച്ചു കറക്കം ഒക്കെ കഴിഞ്ഞിട്ട് വീണ്ടും തിരിച്ചു സ്കൂളിലേക്ക് പോയി അവിടെനിന്നും നെസിയെയും നൂറയെയും പിക് ചെയ്തു വിട്ടിൽ ആക്കി.

വൈകിട്ടു തിരിച്ചു വീട്ടിലേക്ക് വന്നപ്പോൾ നെസി ഒന്നും മിണ്ടിയില്ല അവൾ ഒരു ബുക്കും വായിച്ചു ഇരിപ്പുണ്ടായിരുന്നു. വെറുതെ അല്ല ഇവളെ പുസ്തക പുഴു എന്നു നൂറാ വിളിച്ചത് ഫുൾ ടൈം വായന ആണു, നൂറാ ആണെങ്കിൽ നേരെ തിരിച്ചും .

Leave a Reply

Your email address will not be published. Required fields are marked *