അവളുടെ സംസാരത്തില്‍ ചെവിയോര്‍ത്തു അവനിരുന്നു.. ദേശങ്ങള്‍ താണ്ടി ആ വലിയ ബസ് നീങ്ങി കൊണ്ടിരുന്നു….
4 മണി ആകാറായിഅപ്പോളാണ് ബസ് ചെമ്പടയില്‍ എത്തിയത്… അല്‍പ്പം വൈകി… ദ്രിതി പിടിച്ചുകൊണ്ടു രമ്യ ശ്യാമിനെയും കൂട്ടി ബസില്‍ നിന്നിറങ്ങി… വളരെ ഭയപ്പാടോടെ ആണു രമ്യയുടെ മുഖം കാണ്പെട്ടത്… ശ്യാം ബസില്‍ നിന്നിറങ്ങി ചുറ്റും നോക്കി ഒരു ചെറിയ കവല.. അതിന്റെ അരികിലായി ഒരു കൊച്ചു കടയും.. ശ്യാം യാത്ര ഷീണം ഒന്ന് മാറാനായി ഒന്ന് മൂരി നിവര്‍ന്നു… എനിട്ട് തന്റെ മൊബൈല്‍ എടുതോന്നു നോക്കി …4 മിസ്സ്ഡ് കോളുകള്‍ അമ്മയുടെതാണ്… അവന്‍ അമ്മയെ തിരിച്ചു വിളിച്ചു.. പക്ഷെ റേഞ്ച് കിട്ടിയില്ല…
“ഇനി ഇവിടുനങ്ങോട്ടു റേഞ്ച് ഒന്നും കിട്ടില്ലടോ”
രമ്യയുടെ പറച്ചില്‍ കേട്ട് ശ്യാം അവളെ നോക്കി
“ഇനി വീട്ടില്‍ ചെന്നിട്ടു വിളിക്കാം അവിടെ ലാന്‍ഡ് ലൈനുണ്ട്” അവള്‍ പറഞ്ഞു… ശ്യാം അതിനു തലയാട്ടി..
“ഈശ്വരാ ശരതെട്ടന്‍ പോയോ … ഈ കോപ്പിലെ ബസ് നമ്മുടെ സമയമെല്ലാം തെറ്റിച്ചു” രമ്യ ആദി കയറി നില്‍ക്കുകയാണ്
“എന്ത് പറ്റി ജീപ്പിനിം വരില്ലേ” ശ്യാമിന്റെ ചോദ്യം
“എന്റെ മോനെ ഇത് ഹൈവേ അല്ല എപ്പോളും വണ്ടി വരാന്‍… ശരതെട്ടന്റെ ജീപ്പ് പോയാല്‍ പിന്നെ അധോഗതി എന്ന് പറഞ്ഞാല്‍ മതീ”
അവള്‍ അല്‍പ്പം അങ്കലാപ്പോടെ പറഞ്ഞു… ശ്യാമിന് തെല്ലു ഭീതി മനസില്‍ വന്നു..
പെട്ടന്ന് ഒരു ഹോണ്‍ ശബ്ദം അവരുടെ കാതില്‍ വന്നു…
“ഹാവു ശര്തെട്ടന്‍ രമ്യ ആരോടെന്നില്ലാതെ പറഞ്ഞു…
ഒരു ജീപ്പ് അവരെ ലക്ഷ്യമാക്കി വന്നു അതില്‍ കുറച്ചു ആളുകളും ഉണ്ട്…
“എന്താ രമ്യ ബസ് പണി തന്നാലെ” ഡ്രൈവിംഗ് സീറ്റിലിരുന്ന സുമുഖനായ ചെറുപ്പകാരന്‍ അവളോട് ചിരിച്ചു കൊണ്ട് ചോദിച്ചു..
“ശരിക്കും ഞാന്‍ ശരതെട്ടന്‍ പോയോ എന്ന് ഭയനിരിക്കുവാരുനു.. രമ്യ നെടുവീര്‍പ്പോടെ പറഞ്ഞു
കുരുതിമലക്കാവ് 2
Posted by