പിറകിലായി ശ്യാമും രമ്യയും… തങ്ങളുടെ സീറ്റില്‍ ഇരുന്ന രമ്യ വാനിറ്റി ബാഗെടുത്തു മടിയില്‍ വച്ചു .. അതില്‍ നിന്നും ഫോണെടുത്തു എന്നിട് നമ്പര്‍ അടിച്ചുകൊണ്ട് ചെവിയിലേക്ക് വച്ച്
“ഹാ അച്ഛാ ഞങ്ങള്‍ ചായ് കുടിക്കാന്‍ നിര്‍ത്തിയത… അതെ … 3 കഴിയുംബോലെക്കും എത്തും ചെമ്പട… അതെ അതെ .. ഹാ അവനടുതുണ്ട്… ശരതെട്ടനോട് പറഞ്ഞിട്ടുണ്ടല്ലോ അല്ലെ… ഹാ ശെരി എന്നാല്‍ ഞാന്‍ ചെമ്പട എത്തിട്ടു വിളിക്കാം .. ശെരി അച്ഛാ…”
രമ്യ ഫോണ്‍ വച്ച് ശ്യാമിനെ നോക്കി… അവന്‍ അവളെ നോക്കി ചിരിച്ചു..
“അച്ഛനാ,,, നമ്മള്‍ ഒരു 3 മണിയോടെ ചെമ്പട എത്തും… പിന്നെ കുറച്ചു നേരം അവിടെ നില്കണം അപ്പോളേക്കും ശരതെട്ടന്‍.. ഞങ്ങളുടെ നാട്ടുക്കരനാ ജീപുമായി വരും … പിന്നെ രണ്ടു മണിക്കൂറോളം കാട്ടിലൂടെ…”
രമ്യ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ശ്യാമിന്റെ മുഖം വിടര്‍ന്നു…
“കാടെന്നു പറഞ്ഞപ്പോലെ മോന്റെ മുഖത്ത് ഇത്ര സന്തോഷമാന്നെങ്കില്‍ ആ വലിയ കാടിന് ഇടയിലായുള്ള ഞങളുടെ കുരുതി മല്ക്കാവ് കണ്ടാല്‍ എന്താ പറയാ..”
“സത്യം പറഞ്ഞാല്‍ ആ ഒരു എക്സ്സൈട്മെന്റിലാണ് ഞാന്‍ നിന്റെ കൂടെ ഇറങ്ങി തിരിച്ചത് തന്നെ … കഥകളില്‍ മാത്രമേ അങ്ങനൊരു നാടിനെ കുറിച്ച് ഞാന്‍ വായിചിട്ടുള്ള്.. ഇതിപ്പോള്‍ നേരിട്ട് കാണാന്‍ പോകുന്നു എന്നറിയുമ്പോള്‍ ശരിക്കും ത്രില്ലില്‍ ആണു ഞാന്‍..” ആ ത്രില്‍ ശരിക്കും ശ്യാമിന്റെ മുഖത്ത് കാണാന്‍ ഉണ്ടായിരുന്നു…
“ഹും അത് ശരിയാ ഞങളുടെ നാട് പോലെ ഒന്ന് വേറെ എങ്ങും കാണില്ല.. അത്ര മനോഹരമാണ് അവിടം” രമ്യ സ്വയം അഭിമാനപുളകിതയായി….
“ഫോട്ടോസോക്കെ എടുക്കലോലെ” ശ്യാമിന്റെ അടുത്ത ചോദ്യം
“എടുക്കാം പക്ഷെ എടുക്കാന്‍ പാടില്ലാത്ത കുറെ സ്ഥലങ്ങളുണ്ട്.. അവിടെ ചെന്നോനും കുരുത്തക്കേട് കാണിക്കരുത് ഓക്കേ”
“അല്ല അതിപ്പോള്‍ എടുക്കാന്‍ പറ്റാത്ത സ്ഥലമാണെന്ന് ഞാന്‍ എങ്ങനെ അറിയാന വല്ല സൈന്‍ ബോര്‍ഡ് ഉണ്ടാകുമോ?..”
ശ്യാമിന്റെ ചോദ്യത്തില്‍ അവള്‍ക്കു ചിരിയാണ് വന്നത്”എന്ത് പറ്റി എന്താ ചിരിക്കുനെ” ശ്യാം ചിന്താകുലനായി കൊണ്ട് ചോദിച്ചു
കുരുതിമലക്കാവ് 2
Posted by