“കണ്ണാ നീ ഒരു കാര്യ ചെയ്യണം നമ്മുടെ സുകുമാരനെ പറമ്പിന്റേയും പാടത്തിന്റെയും മേൽനോട്ടക്കാര്യങ്ങൾ ഏൽപ്പിക്കണം. അവനെന്തായാലും നാടൻ പണിയുമായി നടക്കുകയല്ലേ, അവനും ഒരു വരുമാനമാവട്ടെ. പറ്റിയാൽ നാളെത്തന്നെ നിന്റെ പേരിൽ ജില്ലാ ബാങ്കിലുള്ള ഫിക്സഡ് ഡെപ്പോസിറ്റികളെല്ലാം 5 വർഷത്തേക്ക് പുതുക്കിയിടണം. മാർച്ച് മാസത്തിനകം നിന്റെ ടാക്സ് റിട്ടേൺ ഫയൽ ചെയ്യണം. ഞാൻ ഓഡിറ്ററെ വിളിച്ച് പറഞ്ഞിട്ടുണ്ട്. ”
“എന്നിട്ട് എത്രയും പെട്ടന്ന് അട്ടപ്പാടിയിലുള്ള തോട്ടത്തിൽ പണി തുടങ്ങണം. ആദ്യം അതിര് ഇട്ട് വേലി കെട്ടി തിരിക്കണം. നിന്റെ വല്യച്ഛൻ മരിച്ചത് കൊണ്ട് മക്കളാരും ഇനി പ്രശ്നത്തിന് വരുമെന്ന് തോനുന്നില്ല.”
രണ്ട് ദിവസത്തിനുള്ള പണിയായി. ഏഴ് മണിയോടെ ഒറ്റപ്പാലമെത്തി.സുകുമാരൻ അവിടെ നിൽപ്പുണ്ടായിരുന്നു. ഗോവിന് മാമ അവനോട് കാര്യങ്ങളെല്ലാം പറഞ്ഞു. സുകുമാരൻ അന്ന് മുതൽ ചിറയ്കലെ പുതിയ കാര്യസ്ഥനായി.
പിറ്റേന്ന് അവനേയും കൂട്ടി കടമ്പൂരിലെ റബ്ബർ എസ്റ്റേറ്റിൽ പോയി, അവിടുത്തെ മാനേജർക്കും ‘പണിക്കാർക്കും പരിചയപ്പെടുത്തി.സുകുമാരനെ വീട്ടിലാക്കി ജില്ലാ ബാങ്കിലേക്ക് പോയി. അവിടുത്തെ ഇടപാടുകൾ തീർന്നപ്പോഴേക്കും വൈകുന്നേരമായി. ബാങ്ക് മാനേജർ ജയേട്ടനോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ മൂപ്പർ പറഞ്ഞു
” കണ്ണാ നിക്ഷേപ സമാഹരണമാണ് കാര്യമായിത്തന്നെ സഹായിക്കണം.”
“അതിനെന്താ ജയേട്ടാ എന്റെ വിഹിതം എത്രയാണെന്ന് പറഞ്ഞാൽ മതി ഞാൻ എത്തിക്കാം, എന്നാൽ ഞാനിറങ്ങട്ടെ ,കാണാം.”
രാത്രി സുകുമാരൻ വന്നു. ഞങ്ങൾ കുറേ നേരം വർത്തമാനം പറഞ്ഞിരുന്നു. അതിനിടയ്ക്ക് അവൻ ഒരു കാര്യം ഓർമ്മിപ്പിച്ചു
“കണ്ണാ കഴിഞ്ഞ ദിവസങ്ങളിൽ ഈസ്റ്റ് ഒറ്റപ്പാലത്തും ,പിലാത്തറയിലും വീടുകളിൽ മോഷണശ്രമം നടന്നിട്ടുണ്ട്. നീ ഇവിടെ ഒറ്റയ്ക്കല്ലേ. നമുക്ക് നാളെ കോയമ്പത്തൂരിലൊന്ന് പോകാം. ട്രൈയിനിംങ് കിട്ടിയ നാല് നായക്കളെ വാങ്ങാം.നീയെന്ത് പറയുന്നു.”
സുകുമാരൻ പറഞ്ഞതിൽ കാര്യമില്ലാതില്ല, ഗോവിന്ദൻ മാമയോട് ചോദിച്ചപ്പോൾ മൂപ്പരും അനുകൂല അഭിപ്രായമാണ് പറഞ്ഞത്.
പിറ്റേന്ന് സുകുമാരനേയും കൂട്ടി കോയമ്പത്തൂരിലേക്ക് വിട്ടു. അവിടെ കൊച്ചിക്കാരനായ ഒരു റിട്ടേർഡ് കേണൽ ജോസഫ് സ്റ്റാൻലി നടത്തുന്ന ഡോഗ് ട്രൈനിംഗ് സെന്ററിലേക്ക് ചെന്നു. ഗാർഡ് ഡോഗ് ഇനത്തിൽപ്പെട സെന്റ് ബെർണ്ണാഡിന്റെ 8 മാസം പ്രായമായ നാല് നായകളെ വാങ്ങി. ടൈഗർ, ഷെല്ലി ,ബ്രൂണോ, സിംഹ. രണ്ട് ദിവസം അവിടെ നിന്ന് അവയെ ഇണക്കിയെടുത്തു.
അവരേയും കൂട്ടി പിറ്റേന്ന് നാട്ടിലേക്ക് തിരിച്ചു.അതിനിടെ ഗോവിന്ദൻ മാമ ഏർപ്പാടാക്കിയ ആൾക്കാർ വന്ന് വീടിന്റെ അതിരുകളിൽ സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിരുന്നു.
അങ്ങനെ നാട്ടിലെ കാര്യങ്ങൾ ഏതാണ്ട് സെറ്റാക്കി. നേരെ അട്ടപ്പാടിയിലേക്ക് തിരിച്ചു. പാലൂരിൽ ഭവാനി പുഴയുടെ തീരത്തായിരുന്നു തോട്ടം, നിറയെ കാപ്പിയും,ഏലവും കുരുമുളകും കൂടാതെ കൈതച്ചക്കയും, പേരയ്ക്കയും, കൊക്കോയും, നെല്ലിയും, ജാതിയും’ ചാമ്പയുമടക്കം പലത്തരം ഫലവൃക്ഷങ്ങളും അവിടെ ഉണ്ടായിരുന്നു. ഇരുപത്തേക്കറോളം സ്ഥലം അതിൽ ഒഴിഞ്ഞ് കിടപ്പുണ്ട്. തോട്ടത്തിൽ അച്ഛനുണ്ടായിരുന്ന സമയത്ത് പണിതിട്ട ഒരു ഫാം ഹൗസുണ്ട്. ആരും ഉപയോഗിക്കാതെ അത് ജിർണ്ണാവസ്ഥയിലായിരുന്നു.