അയ്യന്‍ പടക്കങ്ങള്‍ | Ayyan Padakkangal
E 01 :അമ്മയുടെ മനുക്കുട്ടൻ | Ammayude Manukuttan 1
Author : വെടിക്കെട്ട്
“ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം..
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ
നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം..”
ഓരോ തവണ ഈ പാട്ട് കേള്‍ക്കുമ്പോഴും ഞാന്‍ ഓര്‍മ്മകളിലെ ഏതോ ഒരു മരക്കൊമ്പിലെക്ക് പറന്നു ചെന്നിരിക്കാറുണ്ട്… ഒരു സദ്ധാരണ ഗവന്മേന്റ്റ് സ്കൂള്‍ അന്നേരം ഓര്‍മ്മകളില്‍ തെളിയാറുമുണ്ട്…. ചില സുഹൃത്തുക്കള്‍, ചില അധ്യാപകര്‍, കുറെ ഏറെ ഓര്‍മ്മകള്‍..
ഓര്‍മ്മകളില്‍ നിന്നുമാണ് ഈ കഥ പറഞ്ഞു തുടങ്ങുന്നത്..
ഓര്‍മ്മകളിലെ എന്റെ വിദ്യാലയത്തിന്റെ തിരുമുറ്റത്തു നിന്ന്..
ഞാന്‍ മനു..
ജാതി വാല്‍ കൂടി ചേര്‍ക്കുകയാണെങ്കില്‍ മനു.എസ്.അയ്യര്‍..
സ്വദേശം അങ്ങ് പാലക്കാടാണ്..
തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നും പലാക്കാട്ടെ ഒരു ഗ്രാമത്തിലേക്ക് കുടിയെറിയവരാണ് എന്‍റെ അപ്പാവുടെ ഫേമിലി.. അമ്മാവുടെ ഫേമിലി മധുരയിലെ സെറ്റില്‍ ആണ്.. ഞാന്‍ ജനിച്ചു ഏറെ കഴിയും മുന്നേ എനിക്ക് അപ്പയെ നഷ്ടപ്പെട്ടു..
ദിണ്ടിഗല്‍ വച്ച് നടന്ന ഒരു ബസ് ആക്സിടന്റില്‍ അപ്പ എന്നെയും അമ്മയെയും വിട്ടു പോയി..അന്നു മുതല്‍ എന്റെ അമ്മ ഒറ്റയ്ക്കായിരുന്നു.. എന്റെ വിദ്യാഭ്യാസവും വീട്ടിലെ ബാക്കി ചിലവുകലുമെല്ലാം പിന്നീടു അമ്മ ജോലി ചെയ്താണ് നിറവേറ്റിയത്..അമ്മയ്ക്കാദ്യം ഒരു പ്രൈവറ്റ് സ്കൂളിലായിരുന്നു ജോലി… പിന്നെ കുറെ കാലം കഴിഞ്ഞു പി.എസ്.സി എഴുതി ഗവര്‍ന്മെന്റ് സ്കൂളിലേക്ക് അമ്മ മാറി..
മകനോടുള്ള അമ്മയുടെ സ്നേഹം കൊണ്ട് തന്നെ അമ്മാവ് എന്നെ അവരുടെ സ്കൂളില്‍ ചേര്‍ത്തു..കഥ കേള്‍ക്കുന്നവരില്‍ ടീച്ചര്‍മാരുടെ മക്കള്‍ ഉണ്ടെങ്കില്‍ അറിയാം അതിന്റെ ബുദ്ധിമുട്ട്.. സ്വന്തം അമ്മ പഠിപ്പിക്കുന്ന സ്കൂളില്‍ പഠിക്കുന്ന ബുദ്ധിമുട്ട്… അതെന്തെന്നാല്‍ ബാക്കി ടീച്ചർമാര്‍ക്കൊക്കെ ഭയങ്കര ശ്രദ്ധയാവും, എല്ലാ ക്വസ്റ്യനുകളും ആദ്യം നമ്മുടെ നേരെ എയ്ത് വിടും,പിന്നെ സ്റ്റാഫ് റൂമിന്റെ പരിസരത്തെക്കൊന്നും പോവാന്‍ പറ്റില്ല, ഒരു കള്ളത്തരങ്ങളും പറ്റില്ല..