ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം

Posted by

ടൌണിലെ തട്ട് കടയിൽ നിന്നും ചായകുടിക്കുകയായിരുന്ന അജു ഫോണെടുത്ത് എസ് ഐ എബിന് വിളിച്ചു.

“സർ എന്തായി ? , പെർമിഷൻ കിട്ടിയോ..?”
ഇനി സമയമില്ല 8 മണിക്കവർ കണ്ടയ്നറിലേക്ക് കുട്ടികളെ മാറ്റും, അതിന് മുൻപേ നമുക്കുതടയാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഒരിക്കലും നമുക്കാ കുട്ടികളെ രക്ഷപ്പെടുത്താൻ കഴിയില്ല.
ഒന്നും രണ്ടുമല്ല സർ, 65 കുട്ടികളാണ്.”

“ഞാൻ പെർമിഷന് വേണ്ടി കമ്മീഷണർ ഓഫിസിൽ കാത്തുനിൽക്കാണ് അജൂ…,
വിളിക്കാം,”

” ഒരു കോപ്പിലെ റൂൾസ്,
നിങ്ങൾ വേണമെങ്കിൽ വന്നാമതി,എനിക്ക് സമയമില്ല ഞാൻ പോവാണ്. പെർമിഷനൊക്കെ കിട്ടിയിട്ട് സാവധാനം വാ.”

അരിശം മൂത്ത അജു അപ്പോഴത്തെ ദേഷ്യത്തിന് എസ് ഐ യോടാണ് സംസാരിക്കുന്നതെന്ന് ഒരു നിമിഷം മറന്നു.

“എങ്കിൽ ഒരു കാര്യം ചെയ്യ്… താൻ അതുവരെ പോയി ചുറ്റുപാടുകൾ വിലയിരുത്തു, ആരുടെയും കണ്ണിൽ പെടാതെ, വിത്തിൻ തേർട്ടി മിനുറ്റ്‌സ്, ഞങ്ങൾ അവിടെയെത്താം വിത്ത് ഫോഴ്സ്.
ആൻഡ് വൺ തിങ് ,
ഡു നോട്ട് ഓഫ്‌ യൂവർ മൊബൈൽ,
ബീ കെയർ ഫുൾ. ഓകെ.”

“ഒക്കെ സർ.,”
തട്ടുകയിലെ ചായയുടെ കാശ് കൊടുത്ത് അജു തന്റെ ബൈക്കിൽ കയറി ടൗണിലെ പൊളിമാർക്കറ്റിനോട് ചരിയുള്ള കെ കെ ഗ്രൂപ്പിന്റെ ആളൊഴിഞ്ഞ കെട്ടിടത്തിനെ ലക്ഷ്യമാക്കി നീങ്ങി.

ഓരോ വഴികൾ കഴിയുമ്പോഴും ഇരുട്ട് കൂടിക്കൂടി വന്നു.

മർക്കറ്റിനോട് ചരിയുള്ള പാടത്ത് തന്റെ ബൈക് പാർക്ക് ചെയ്തിട്ട് അജു വരമ്പിലൂടെ പതിയെ കെ കെ ഗ്രൂപ്പിന്റെ ഗോഡൗൺ ലക്ഷ്യമാക്കി നടന്നു.

പെട്ടന്നാണ് അജുവിന്റെ ഫോൺ ബെല്ലടിച്ചത്,

“ദീപ…”
ഫോണെടുത്ത് അജു പതിയെ നെൽവയൽ വിരിച്ച പാടത്തിലെ ചേറിലേക്ക് മലന്ന് കിടന്നു.

“ന്തടി…”

“വിളിക്കാം ന്ന് പറഞ്ഞിട്ട് വിളിച്ചില്ല അതാ ഞാൻ..”

“നീ ഫോൺ വെക്ക് ഞാൻ വിളിക്കാം, ഇപ്പൊ ഒരു ചെറിയ മീറ്റിങ്ലാണ്.”
ശബ്ദം പുറത്തുവരാതെ അജു സ്വകാര്യമായി പറഞ്ഞു.

“ഇങ്ങനെയുണ്ടോ മനുഷ്യന്മാർക്ക് തിരക്ക് ഹോ… പിന്നെ ഒരു കാര്യം…”

ബാക്കി കേൾക്കാൻ കാക്കാതെ അജു ഫോൺ കട്ട് ചെയ്ത് നിലത്ത് നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു,
ഏതോ വണ്ടിയുടെ ഹെഡ്‌ലൈറ്റ് പാസ്സ് ചെയ്യുന്നത് ശ്രദ്ധിച്ച അജു സൂക്ഷിച്ചു നോക്കി.
മറുവശത്തെ റോഡിലൂടെ ഒരു വലിയ കണ്ടെയ്നർ ഗോഡൗണിനെ ലക്ഷ്യമാക്കി വരുന്നു., വിവരം അജു എസ് ഐയെ ഫോണിൽ വിളിച്ചു പറഞ്ഞു.
എന്നിട്ട് തന്റെ സ്മാർട്ട് വാച്ച് ഫോണുമായി കണക്ട് ചെയ്ത് പതിയെ
ഗോഡൗണിന്റെ അടുത്തേക്ക് ചെന്നു.

“ഡേയ് , കൊഞ്ചം സീക്രം പാരടാ… ഇന്നൊരു 10 നിമിഷംതാ ഇരിക്കെ അതുക്കുമുന്നാടി ഇന്ത കൊഴന്തകളെ മൊത്തമാ വണ്ടിക്കുള്ളെ തള്ളിപോട്.”

മെലിഞ്ഞ് ഉണങ്ങിയ ഒരു പയ്യൻ ഗോഡൗണിന്റെ അകത്തേക്ക് കയറി
കൂടെ കുറച്ചാളുകളും, പിന്നെ അവർ വരുന്നത്, രണ്ടും മൂന്നും വയസ് തോന്നിക്കുന്ന കുട്ടികളെ കൈകൾ ബന്ധിച്ച്, ശബ്ദം പുറത്ത് വരാതിരിക്കാൻ വായിൽ പ്ലാസ്റ്റർ ഒട്ടിച്ചു കൊണ്ടാണ്.

10വയസിന് താഴെ മാത്രം പ്രായമുള്ള 65 കുട്ടികളെയും സെൽവത്തിന്റെ നേതൃത്വത്തിൽ കണ്ടയ്നറിലേക്ക് അറവ് മാടുകളെപ്പോലെ ക്രൂരമായി കയറ്റികൊണ്ടുപോകുന്ന കാഴ്ച അജു നിറമിഴികളോടെ നോക്കിനിന്നു.

ഉടനെ ഫോണെടുത്ത് എസ് ഐയെ വിളിച്ചു.

“സർ, എവിടെ… എനിക്ക് ഒറ്റക്ക് ഒന്നും ചെയ്യാൻ പറ്റില്ല, ഒരുപാട് പേരുണ്ട്, ഞാൻ കണ്ടു 65 കുട്ടികളെ, “

“പെർമിഷൻ കിട്ടി, ദേ ഞങ്ങൾ ഇറങ്ങി..”

“മ്…. വേഗം,,”

അജു ഫോൺ കട്ട് ചെയ്തു .

“അണ്ണാ ഇന്തപക്കം യാരോയിരിക്ക്..”

അപ്രതീക്ഷിതമായി ഒരാൾ കടന്നുവന്നുകൊണ്ട് സെൽവത്തോട് പറഞ്ഞു.

“യാരാടാ…. ഉനക്ക് എപ്പടി തെരിയും”

“വെളിയെ ഒരു ബൈക്ക് നാൻ പത്തെ…”
പുറത്തേക്ക് ചൂണ്ടി അയാൾ പറഞ്ഞു.

“ഡേയ്, ഡേയ്…. എല്ലാവരും വാങ്കടാ…. അപ്പോറോം സ്റ്റും പാര്, യരാവത് പാത്തെ, ഉയിരെടുത്തുക്കോ..”

കത്തിയെരിയുന്ന ചുരുട്ട് നിലത്തിട്ട് ചവിട്ടിയെരിച്ചുകൊണ്ട് സെൽവം പറഞ്ഞു.

അജു മറവിലേക്ക് പതുങ്ങിയിരുന്നു.
തണുത്ത രാത്രിയിലും വിയർപ്പുതുള്ളികൾ അവന്റെ നെറ്റിയിൽ നിന്നും പൊടിയൻ തുടങ്ങി.

അജു മറവിലേക്ക് പതുങ്ങിയിരുന്നു.
തണുത്ത രാത്രിയിലും വിയർപ്പുതുള്ളികൾ അവന്റെ നെറ്റിയിൽ നിന്നും പൊടിയൻ തുടങ്ങി.

അവൻ ഫോണെടുത്ത് എസ്‌ഐയെ വിളിക്കാൻ തുനിഞ്ഞതും പിന്നിൽ നിന്നും ഒരാൾ അവന്റെ തോളിൽ പിടിച്ചു.

“നീയര്.. ഇങ്കെ എന്ന പന്ട്ര..”

“അത് ഞാൻ…”
അജു നിന്നുപരുങ്ങി

“അണ്ണാ…. സീക്രം വാങ്കെ…., ഇന്തപക്കം ഒരു നായ്…”

അയാൾ അലറിവിളിച്ചു.

ദൂരെനിന്നും ഒരുകൂട്ടം ഗുണ്ടകൾ ഓടിവരുന്നത് അജു ഭയത്തോടെ നോക്കിനിന്നു.
അവരുടെ കൈയിൽ തന്നെ കിട്ടിയാൽ പിന്നെ ജീവൻ അപകടത്തിലാകുമെന്ന് ഒരു നിമിഷം അജു ചിന്തിച്ചു.

തന്റെ കോളറിൽ ശക്തിയായി പിടിച്ച ഗുണ്ടയുടെ കൈകൾ അജു തട്ടിമാറ്റികൊണ്ട് അവൻ കുത്തറിയോടി.

“പുടിങ്കടാ…..”
ഒരുകൂട്ടം ഗുണ്ടകൾ അജുവിന് പിന്നാലെ ഓടി.

തോടേത്, വരമ്പേത് എന്നറിയാതെ അജു ഇരുട്ടിലേക്ക് പാഞ്ഞുകയറി.

കൂടുതൽ ഓടും തോറും കൈകാലുകൾ കുഴയുന്നപോലെതോന്നിയ അജു ചേറിലേക്ക് കുഴഞ്ഞുവീണു.

എണ്ണത്തിൽ കൂടുതൽ ആളുകൾ അജുവിനെ തിരഞ്ഞു പാടത്തേക്കിറങ്ങി.

ബ്രയ്റ്റ്ലൈറ്റ് ന്റെ ടോർച്ചടിച്ചുകൊണ്ട് അവർ നെൽവയൽ മുഴുവനും അരിച്ചുപെറുക്കി.
മറുകണ്ടത്തിലേക്ക് വെള്ളം തിരിച്ചുവിടുന്ന ബണ്ടിനോട് ചേർന്ന് ചേറിൽകുളിച്ചുകിടക്കുന്ന അജുവിനെ അവർക്രൂരമായി മർദ്ദിച്ചു,
ബോധം നഷ്ടപ്പെട്ട അജുവിനെ രണ്ടുഗുണ്ടകൾ ചേർന്നു പൊക്കിയെടുത്തു.

“ഇത് യാരടാ…”
ടോർച്ചടിച്ചുകൊണ്ട് മുൻപിൽ നടക്കുന്ന ഒരാൾ ചോദിച്ചു.

“തെരിയാത്,അന റൊമ്പകനം”
അജുവിനെ തോളിലേറ്റിനടക്കുന്ന ഗുണ്ടപറഞ്ഞു.

അവർ അജുവിനേയുംകൊണ്ട് ഗോഡൗണിലേക്ക് നടന്നു.

ഒഴിഞ്ഞ ഡ്രമ്മിന്റെപുറത്തിരുന്ന് തലചൊറിയുകയായിരുന്നു സെൽവം.

ചേറിൽ മുങ്ങിയ അജുവിനെ ഒറ്റനോട്ടത്തിൽ മനസിലാകാത്ത സെൽവം അവന്റെ ശരീരത്തിലേക്ക് വെള്ളമൊഴിക്കാൻ പറഞ്ഞു.

രണ്ടിഞ്ച് വണ്ണമുള്ള പൈപ്പ് മോട്ടറിൽഘടിപ്പിച്ച് വളരെ ശക്തിയായി വെള്ളം അജുവിന്റെ ശരീരത്തിലേക്ക് തെറിപ്പിച്ചു.

ബോധം നഷ്ട്ടപെട്ട അജു വെള്ളം മുഖത്തുതട്ടിയപ്പോൾ എഴുന്നേറ്റ് പതിയെ മിഴികൾ തുറന്നു.

Leave a Reply

Your email address will not be published. Required fields are marked *