എന്റെ വീടിന്റെ മെയിൻ ഹാളിൽ ആയിരുന്നു ഞങ്ങളുടെ പഠനകേന്ദ്രം. ഉമ്മയും പെങ്ങളും ചുറ്റുവട്ടത് ഉള്ളത് കൊണ്ട് ഞാൻ അവളുടെ മേനി അഴകിൽ അത്ര ശ്രദ്ധ കൊടുത്തിരുന്നില്ല
മാത്രമല്ല കുട്ടികാലം മുതലേ ഞാനവളെ കാണുന്നത് കൊണ്ട് എനിക്ക് ഒരു അനിയത്തിയുടെ സ്ഥാനം കൊടുക്കാനെ സാധിക്കുമായിരുന്നു . സ്ഥിരമായി ഞങ്ങൾ കാണാറുണ്ടായിരുന്നെങ്കിലും ഞങ്ങൾ തമ്മിൽ കൂടുതൽ ഒന്ന്നും സംസാരിക്കാറില്ലായിരുന്നു അതുകൊണ്ട് തന്നെ കൂട്ടുകാരന്റെ അനിയത്തി എന്നതിൽ കവിഞ്ഞ് കൂടുതൽ ഒന്നും എനിക്ക് അവളെ കുറിച്ച് അറിയില്ലായിരുന്നു .
ഉമ്മാന്റെ സീരിയൽ കാണലും നമ്മുടെ പടുത്തവും ഒത്തു പോവാത്ത കൊണ്ട് ഞങ്ങൾ എന്റെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു . റൂമിലേക്ക് മാറിയതിന് ശേഷം ഇത് വരെ വാ തുറക്കാത്ത സന മിണ്ടിത്തുടങ്ങി
സന : ഇങ്ങക്ക് പ്ലസ്ടുവിൽ എത്ര പെർസെന്റ് മാർക്ക് ഉണ്ടാർന്നു??
ഞാൻ : 96 % , നിനക്കും മേടിക്കണ്ടേ നല്ല മാർക്കൊക്കെ
സന : ഞാൻ എത്ര പഠിച്ചാലും എന്റെ തലയിൽ കയറില്ല , അല്ലാണ്ട് ഞാൻ പടിക്കഞ്ഞിട്ടൊന്നുമല്ല
ഞാൻ : അതൊക്കെ നമുക്ക് ശെരിയാക്കി എടുക്കാടോ , ഷഫീഖിനും ഇതെ പ്രശ്നം ആയിരുന്നു അവൻ പ്ലസ്ടുവിൽ 70 ശതമാനം കിട്ടിയില്ലേ
ഇയാൾ സംസാരിക്കുകയൊക്കെ ചെയ്യും അല്ലെ ഞാൻ കരുതി ഊമ ആയിരിക്കും എന്ന്
സനയുടെ ചുണ്ടിൽ ചിരി പടർന്നു , ഞാനും ഷഫീഖും ഒരുപാട് കൊല്ലാതെ ബന്ധം ഉണ്ടായിട്ടും അവൾ എന്നോട് മിണ്ടാൻ കൂട്ടാക്കിയിരുന്നില്ലാ
സന: എനിക്ക് പേടിയായിരുന്നു ഇയാളെ
ഞാൻ : എന്നെയോ?? എന്തിന് ഞാൻ അത്രയ്ക്കും ഭീകരൻ ആണോ??
“എന്തോ എനിക്ക് അറിയില്ലാ”
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
ഇപ്പൊ പേടിയുണ്ടോ?? ഞാൻ ചോദിച്ചു ,
ഇല്ലാ , ആദ്യം ഉമ്മ ട്യൂഷൻ പോവാൻ പറഞ്ഞപ്പോ പേടിയാർന്നു പരമാവധി ഒഴിവാക്കാൻ ശ്രമിച്ചു , ഇപ്പൊ ആ പേടി മാറി അവളുടെ മുഖത്തു എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു
ഒരുപാട് കാലം ഒരു ഭീകരനെ പോലെ കണ്ട വ്യക്തിയോടുള്ള തെറ്റിധാരണ മാറിയതിന്റെ സന്തോഷം ആയിരിക്കണം
അങ്ങനെ ആദ്യ ദിവസത്തെ ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ അവളുമായി കൂടുതൽ
അടുക്കാൻ എനിക്ക് സാധിച്ചു . ട്യൂഷൻ കഴിഞ്ഞു ഞാനെന്റെ വണ്ടിയിൽ അവളെ വീട്ടിൽ കൊണ്ട് വിട്ടു എന്റെ നമ്പർ കൊടുത്തു എന്ത് ഡൌട്ട് ഉണ്ടെങ്കിലും വിളിക്കാൻ പറഞ്ഞു.
വരും ദിവസങ്ങളിൽ ഞങ്ങൾ തമ്മിൽ കൂടുതൽ അടുത്തെങ്കിലും ഒരു അനിയത്തി എന്നതിൽ കൂടുതൽ സ്വാതന്ത്ര്യം ഞാൻ എടുത്തിരുന്നില്ല
അങ്ങനെ മോഡൽ എക്സാം തുടങ്ങി 2 എക്സാം കഴിഞ്ഞപ്പോഴേക്കും അവളിൽ നല്ല മാറ്റം അവൾക്കു തന്നെ തോന്നി തുടങ്ങി . മുമ്പത്തേതിനേക്കാൾ കൂടുതൽ ശ്രദ്ധ പഠിത്തത്തിലേക്ക് കൊടുക്കാൻ അവൾ ശ്രമിച്ചു .
ഓരോ പരീക്ഷയ്ക്ക് ശേഷവും അവധി ദിവസങ്ങൾ ഉള്ളത് കൊണ്ട് ആ ദിവസങ്ങളിൽ അവൾ രാവിലെ തന്നെ ട്യൂഷൻ വരാൻ തുടങ്ങി.