ഉണ്ണി ഹരിയെയും കൂട്ടി കുളത്തിൽമുങ്ങി ഈറനോടെ തിരിച്ചുവന്നു.
തിരുമേനിയുടെ കാർമികത്വത്തിൽ ഹരി അച്ഛന്റെ ചിതക്ക് അഗ്നികൊളുത്തി.
ആളിക്കത്തുന്ന അഗ്നിയിലേക്ക് തിരുമേനി മാധവന് വേണ്ടി തയ്യാറാക്കിയ രക്ഷ ഉപേക്ഷിച്ചു.
അഗ്നിയിൽ ലയിച്ച രക്ഷ വലിയ പ്രകാശത്തോട് കൂടെ ആകാശത്തേക്ക് മാധവന്റെ ആത്മാവിനൊപ്പം ഉയർന്ന് പോയി
തിരുമേനി പുഞ്ചിരിച്ച്കൊണ്ട് ആ പ്രകാശത്തെ നോക്കിനിന്നു.
“പുലകുളികഴിഞ്ഞ അന്ന് നാഗക്കാവിൽ സന്ധ്യക്ക് വിളക്ക് കൊളുത്തണം,
കേട്ടോ ഹരി..”
തിരിഞ്ഞുനിന്ന് തിരുമേനി പറഞ്ഞു.
“മ്..”
മറുത്തൊന്നും പറയാതെ ഹരി ഒന്ന് മൂളുകമാത്രമേ ചയതോള്ളു.
“ഭൂമിയിൽ ചെയ്ത് ദുഷ്ട്ടകർമ്മത്തിന്റെ ഫലം. അപമൃത്യു.”
തിരുമേനി ദീർഘ ശ്വാസമെടുത്തു.
“സർവ്വമംഗള മാംഗല്ല്യേ
ശിവേ സർവാർത്രസാധികേ
ശരണ്യയേത്രയംമ്പകെ ഗൗരി
നാരായണീ നമോസ്തുതേ..”
“അമ്മേ ദേവീ ഭദ്രേ…
സർവ്വേശ്വരി…ആദിപരാശാക്തീ…
നീയെ തുണ..”
തിരുമേനി ദേവിയെ സ്‌തുതിച്ച് കൈകൾ വിണ്ണിലേക്ക് ഉയർത്തിക്കൊണ്ട് തൊഴുതു നിന്നു.
15 ദിവസങ്ങൾക്ക് ശേഷം.
“ഹരിയേട്ടാ…. ഹരിയേട്ടാ…. ഇതെവിട്യാ പോയേ…”
മനക്കല് മുഴുവൻ ഹരിയെ തിരഞ്ഞിട്ട് കാണാത്തത്കൊണ്ട് ചാരു കുളക്കടവിലേക്ക് ചെന്നു.
“തിരുമേനി പറഞ്ഞത് മറന്നോ,ഏട്ടാ നാഗക്കാവില് വിളക്ക് തെളിയിക്കേണ്ട വര്യാ”
കൽപ്പടവിൽ ഒറ്റക്കിരിക്കുന്നത് കണ്ട ചാരു ഹരിയെ ബലമായി പിടിച്ചുകൊണ്ട് മനക്കലിലേക്ക് ചെന്ന്
കുളിച്ചു ശുദ്ധിയായി
എണ്ണയും തിരിയുമായി നാഗക്കാവിലേക്ക് നടന്നു.
ദീപസ്തംഭത്തിൽ തിരിതെളിയിച്ച് നാഗപ്രതിഷ്ഠക്ക് മുൻപിൽ തൊഴുത് അവർ പുറത്തേക്ക് ഇറങ്ങി.
ഈറൻ കാറ്റ് ചാരുവിനെ തഴുകികൊണ്ടേയിരുന്നു.
അവൾ പതിയെ ഭദ്രയെ ആവാഹിച്ച പാലമരത്തിലേക്ക് നോക്കി.
പാലമരത്തിന്റെ ശിഖരത്തിൽ ആണിയിൽ ചുവന്ന ചരട് തൂങ്ങിനിൽക്കുന്നത് കണ്ടപ്പോൾ ചാരുവിന്റെ മിഴികൾ നിറഞ്ഞൊഴുകി.
ഭദ്രയുടെ അദൃശ്യസാനിധ്യം തന്നിൽ നിൽക്കുന്നതായി അവൾക്ക് തോന്നി.
“ഹൈ… ങ്ങട് വര്യാ…”
മുൻപേ നടന്ന ഹരി തിരിഞ്ഞുനിന്ന് ചാരുവിനെ വിളിച്ചു.
ഹരി അവളുടെ അടുത്തേക്ക് തിരിച്ചുനടന്ന് ചാരുവിന്റെ വലം കൈയിൽ പിടിച്ചതും അവൾ കുഴഞ്ഞു വീണതും ഒരുമിച്ചായിരുന്നു.
“മോളെ…”
നിലത്ത് നിന്ന് അവളെ കോരിയെടുത്ത് ഹരി മനക്കലിലേക്ക് ഓടി.
മുറിയിൽ കിടത്തിയ അവൾക്ക് ചുറ്റും അമ്മയും, മുത്തശ്ശിയും മനക്കലെ ദാസിപെണ്ണുങ്ങളും വട്ടംകൂടി.
“മോളെ ചാരു..കണ്ണ് തുറക്ക് മോളെ”
ഹരി വേവലാതി പെട്ടു.
മുത്തശ്ശി ലോട്ടയിൽ വെള്ളമെടുത്ത് ചാരുവിന്റെ മുഖത്തേക്ക് തെളിയിച്ചു.
പതിയെ കണ്ണുതുറന്ന ചാരു അമ്മയെനോക്കി പുഞ്ചിരിച്ചു.
“ന്റെ ദേവീ…”
സാവിത്രിതമ്പുരാട്ടി ഹരിയെ പുറത്തേക്ക് വിളിച്ചുകൊണ്ട് പറഞ്ഞു.
“അച്ഛനാവാൻ പോവ്വാ ന്റെ കുട്ടി.”
അത് കേട്ട ഹരിയുടെ സന്തോഷം പറഞ്ഞറിയിക്കാൻ
പറ്റാത്തതിനുമപ്പുറത്തായിരുന്നു.
ഉടനെ
ചാരുവിനെയും പൊക്കിയെടുത്ത് മുകളിലെ തന്റെ മുറിയിലേക്ക് കൊണ്ടുപോയി.
ജാലകത്തിനോട് ചരിയുള്ള കസേരയിൽ ഇരുത്തി.
കവിളിൽ ഉമ്മവച്ചുകൊണ്ടുപറഞ്ഞു
“കുഞ്ഞാവ വരാൻ പോവ്വാലെ..”
“മ്… ഹരിയേട്ടാ മ്മക്ക് പെൺകുഞ്ഞാണെങ്കിൽ ഭദ്ര ന്ന് പേരിടണം,
അവളെ ഇവിടെ വളർത്തണം.. “
നാഗക്കാവിലേക്ക് നോക്കിക്കൊണ്ട് ചാരു പറഞ്ഞു.
ഹരി പിന്നിലൂടെ വന്ന് കഴുത്തിലൂടെ കൈയിട്ട് നെറുകയിൽ ചുംബിച്ചു.
“നിന്റെ ഇഷ്ട്ടം.”
തണുത്ത കാറ്റ് ജാലകത്തിലൂടെവന്ന് അവളെ തലോടികൊണ്ടേയിരുന്നു.
പാലപൂവിന്റെയും, അരളിയുടെയും ഗന്ധം ചുറ്റിലും പരന്നു.
ചാരു കാവിലേക്ക് നോക്കി.
ഭദ്രയെ ആവാഹിച്ച
പാലമരത്തിന് ചുവട്ടിൽ തന്നെ നോക്കിനിൽക്കുന്ന ഒരു സ്‌ത്രീ രൂപം.
സൂക്ഷിച്ചു നോക്കിയ ചാരുവിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു.
അവളറിയാതെ പറഞ്ഞു “ഭദ്ര”
അവസാനിച്ചു…
(ഇതുവരെയുള്ള നല്ല വായനക്കും തന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും,
ഒരുപാട് നന്ദി
സ്നേഹപൂർവ്വം.
വിനു വിനീഷ്. )