മാധവൻ അല്പ്പനേരം മൗനംപാലിച്ചു നിന്നു.
എന്നിട്ട് കഴുത്തിൽ 51 രുദ്രാക്ഷങ്ങൾക്കോർത്തിണക്കിയ രക്ഷ അയ്യാൾ പതിയെ ഊരിയെടുത്തു.
കഴുത്തിൽ നിന്നും രക്ഷയെടുത്തതും
നിലാവെളിച്ചം ചൊരിഞ്ഞ ചന്ദ്രനെ കാർമേഘം വന്നുമൂടി.
കാട് കയറിയ സർപ്പക്കാവിലേക്ക് ഇളം കാറ്റ് ഒഴുകിയെത്തി,
പാലപ്പൂവിന്റെയും അരളിയുടെയും ഗന്ധം ചുറ്റിലും പരന്നു.
വലിയ ശബ്ദത്തോട് കൂടി ഇടിയും മിന്നലും ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ഇറങ്ങിവന്നു.
മാധവൻ തന്റെ വലത് ഭാഗത്ത് തളിരിട്ടുനിൽക്കുന്ന തേക്കുമരത്തിന്റെ തയ്യിൽനിന്ന് ഒരില പറിച്ചെടുത്ത്
അഴിച്ചെടുത്ത തന്റെ രക്ഷ അതിൽവച്ച് ഇലയോട്കൂടി പൊതിഞ്ഞ് പുല്ലുകൾകൊണ്ട് മെത്തവിരിച്ച പാറകെട്ടിൽ വച്ചിട്ട് പതിയെ നങ്ങേലിയുടെ അടുത്തേക്ക് ചെന്നു.
നിലത്ത് വീണുകിടക്കുന്ന നങ്ങേലിയെ പിടിച്ചെഴുന്നേല്പിച്ചു.
അവളുടെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ട് കണ്ണുകളിൽ നോക്കിപറഞ്ഞു.
“ടി പെണ്ണേ…. നിക്ക് വേണം നിന്നെ..
മതിയാവോളം”
തമ്പുരാന്റെ വാക്കുകൾ കേട്ട നങ്ങേലിയുടെ മുഖത്ത് പുഞ്ചിരി വിടർന്നു
തണുത്തുവിറങ്ങലിച്ച അവളുടെ അധരങ്ങളിൽ അയ്യാൾ ചൂണ്ടുവിരൽ വച്ചുകൊണ്ട് പുഞ്ചിരിയെ തടസപ്പെടുത്തി.
പതിയെ അവളെ മാറോട് ചേർത്ത് വരിപ്പുണർന്നു.
നായ്ക്കൾ ഓരിയിടുന്ന ശബ്ദവും ഇടിമിന്നലിന്റെ ശബ്ദവും, ഉള്ളിൽ കാമംനിറഞ്ഞു നിൽക്കുന്ന മാധവന് കേൾക്കാൻ കഴിഞ്ഞില്ല.
ഏഴിലംപാലയും, കരിമ്പനയും ശതമായ കാറ്റിൽ ഉലഞ്ഞാടി.
തന്റെ മാറോട് ചേർന്ന് കിടക്കുന്ന നങ്ങേലിയെ അയ്യാൾ രണ്ട് കാരങ്ങൾകൊണ്ട് ബന്ധിച്ചു.
തുളസിയുടെയും, കാച്ചിയ എണ്ണയുടെയും ഗന്ധമുള്ള നങ്ങേലിയുടെ മുടിയിഴകളിൽ അയ്യാൾ അമർത്തി ചുംബിച്ചു.
മാധവന്റെ ബന്ധനത്തിൽ നിന്നും രക്ഷപ്പെടാൻ നങ്ങേലി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
മാധവൻ വീണ്ടും അവളുടെ മുടിയിഴകളെ ചുംബിച്ചു,
തുളസിയുടെയും കാച്ചിയ എണ്ണയുടെയും ഗന്ധത്തിന് പകരം, ചുടുരക്തത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ട മാധവൻ ഒരുനിമിഷം ശങ്കിച്ചു നിന്നു.
ഉടനെ അയ്യാളുടെ ശരീരത്തിലുടനീളം ചൂട് അനുഭവപ്പെടാൻ തുടങ്ങി.
നങ്ങേലി അവളുടെ കാരങ്ങൾകൊണ്ട് മാധവനെ വലിഞ്ഞു മുറുകി.
“അപ്പുവേട്ടാ….”
മാറിൽ ചാഞ്ഞുകിടക്കുന്ന മാധവന്റെ ചെവിയിൽ ചുണ്ടുകൾ അടുപ്പിച്ച് കൊണ്ട് നങ്ങേലി വിളിച്ചു.
“മ്….”
അവളിൽ ലയിച്ചിരുന്ന മാധവൻ വിളികേട്ടു.
“ന്നെ ങ്ങനെ ചെയ്യണത് തെറ്റല്ലേ അപ്പുവേട്ടാ…”
നങ്ങേലിയുടെ ചോദ്യം കേട്ട മാധവൻ പരിഭ്രാന്തി പരത്തി.
അപ്പു…അധികം ആർക്കുമറിയത്തെ, പൂർവ്വകാലത്ത് തന്നെ വിളിച്ചിരുന്ന ഓമനപ്പേര്…
അവളുടെ ശരീരത്തിൽ നിന്നും പ്രവഹിക്കുന്ന ചൂട് താങ്ങാനാവാതെ മാധവൻ നങ്ങേലിയെ തള്ളിമാറ്റി.
അവൾ ആർത്തട്ടഹസിച്ചു.
“ഭദ്ര….”
നങ്ങേലിയുടെ രൂപം പതിയെ ഭദ്രയായി മാറുന്നത് മാധവൻ ഭയത്തോടെ നോക്കിനിന്നു.
ഭദ്രയുടെ അട്ടഹാസത്തിൽ സർപ്പക്കാവ് മുഴുവനും പ്രകമ്പനംകൊണ്ടു.
മാധവൻ താൻ അഴിച്ചുവച്ച രക്ഷയെടുത്തണിയാൻ വേണ്ടി പാറക്കെട്ടിനടുത്തേക്ക് ഓടിചെന്നു.
അവിടെ കണ്ടകഴ്ച്ച അയ്യാളെ വീണ്ടും ഭയപ്പെടുത്തി.
തേക്കിന്റെ ഇലയിൽ പൊതിഞ്ഞുവച്ച രക്ഷക്ക് ചുറ്റും ഉഗ്രവിഷമുള്ള കരിനാഗം ഫണമുയർത്തി അയ്യൾക്ക് നേരെ സിൽക്കാരംമീട്ടി വട്ടംചുറ്റികിടക്കുന്നു.
മാധവൻ രക്ഷയിലേക്കും, ഭദ്രയുടെ മുഖത്തേക്കും മാറി മാറി നോക്കി
ശക്തമായ കാറ്റിൽ ഭദ്രയുടെ അഴിഞ്ഞുകിടക്കുന്ന മുടിയിഴകൾ പാറിനടന്നു.
അവൾ നിലം സ്പർശിക്കാതെ വായുവിലൂടെ മാധവന്റെ അടുത്തേക്ക് അട്ടഹസിച്ചുകൊണ്ട് വന്നു.
അയ്യാളുടെ കണ്ണുകളെപ്പോലും വിസ്മയിപ്പിസിച്ചുകൊണ്ട് ഭദ്ര നിമിഷനേരംകൊണ്ട് അപ്രത്യക്ഷമായി.
മാധവൻ ചുറ്റിലുംനോക്കി.
“ഇല്ല്യാ അരുമില്ല്യാ”
“അമ്മേ ദേവീ…. ആദിപരാശക്തീ..”
അയ്യാൾ ഉറക്കെ വിളിച്ചു.
“അപ്പുവേട്ടാ…”
പിന്നിൽ നിന്നുള്ള ഭദ്രയുടെ വിളികേട്ട മാധവൻ തിരിഞ്ഞുനോക്കി.
“ങേ…ഭദ്ര…
ഭദ്രേ…. ന്നെ യൊന്നും ചെയ്യരുതെ…”
അയ്യാൾ കൈകൾ കൂപ്പി,
വായിൽ ഊറി വന്ന ഉമിനീര് വലിച്ചിറക്കികൊണ്ട് ഇടറിയ ശബ്ദത്തോടെ പറഞ്ഞു.
“ഹ ഹ ഹ …”
ഭദ്ര ആർത്തട്ടഹാസിച്ചു
“പണ്ടൊരിക്കൽ ഞാനും ദുപോലെ കേണപേക്ഷിച്ചിരുന്നില്ല്യേ അപ്പുവേട്ടാ…”
അഗ്നിജ്വലിക്കുന്ന അവളുടെ കണ്ണുകളിൽ നിന്ന് ചുടുരക്തമൊഴുകാൻ തുടങ്ങി.
ഭദ്ര കൈനീട്ടി മാധവന്റെ നെഞ്ചിൽ പിടിച്ച് തള്ളി.
പത്താൾ ഉയരത്തിലുള്ള ഏഴിലംപാലയുടെ ശിഖരത്തിൽ ചെന്നിടിച്ച് അയ്യാൾ താഴെ വീണു.
ചാരുവിന് ഒന്നനങ്ങാൻപോലും കഴിയാതെ ചുറ്റിലും ഫണമുയർത്തി സർപ്പങ്ങൾ അവളെ വലം വച്ചുകൊണ്ടിരുന്നു.
ഈ വലയം ഭേദിച്ചു പുറത്തുകടന്നാലെ തന്റെ അച്ഛന്റെ കണ്ടെത്താൻ കഴിയുയെന്ന് മനസിലാക്കിയ ചാരു,
കൈകൾ കൂപ്പി കാവിലെ നാഗദേവതകളെ മനമുരുകി ധ്യാനിച്ചു.
“നാഗ നാഗ നാഗേന്ദ്രായഃ
നാഗ നാഗ നാഗേന്ദ്രായഃ
അഹന്ദാ നാഗേന്ദ്രായഃ
ആദിശേഷ നാഗേന്ദ്രായഃ
നാഗ നാഗ നാഗേന്ദ്രായഃ
വാസുകി നാഗേന്ദ്രായഃ
കാർകോടക നാഗേന്ദ്രായഃ
നാഗ നാഗ നാഗേന്ദ്രായഃ
ദക്ഷകാ നാഗേന്ദ്രായഃ
പർവ്വതാക്ഷ നാഗേന്ദ്രായഃ
നാഗ നാഗ നാഗേന്ദ്രായഃ
മാനസാ നാഗേന്ദ്രായഃ
പത്മനാഭ നാഗേന്ദ്രായഃ
നാഗ നാഗ നാഗേന്ദ്രായഃ”
ഏഴിലംപാലയുടെ ശിഖരത്തിൽ തട്ടി താഴെവീണ മാധവന്റെ അടുത്തേക്ക് പ്രതികാരദഹിയായ ഭദ്ര തന്റെ ദ്രംഷ്ടകളുമായി പ്രകൃതിയിലൂടെ ഒഴുകി വന്നു.
വായുവിൽ നിൽക്കുന്ന തന്നെ ആരോ തന്നെ ബന്ധിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മനസിലാക്കിയ അവൾ അവിടെ നിന്ന് അപ്രത്യക്ഷമായി നാഗദേവതകളെ ധ്യാനിച്ച് പ്രീതിപ്പെടുത്തുന്ന ചാരുവിന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടു.
ഭദ്രയുടെ അട്ടഹാസംകേട്ട ചാരു പതിയെ
കണ്ണുതുറന്നു നോക്കി
ചുറ്റിലും കോടവന്നു മൂടിയിരിക്കുന്നു.
വായുവിൽ നിൽക്കുന്ന തന്നെ ആരോ ബന്ധിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മനസിലാക്കിയ ഭദ്ര അവിടെ നിന്ന് അപ്രത്യക്ഷമായി നാഗദേവതകളെ ധ്യാനിച്ച് പ്രീതിപ്പെടുത്തുന്ന ചാരുവിന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടു.
ഭദ്രയുടെ അട്ടഹാസം കേട്ട ചാരു പതിയെകണ്ണു തുറന്നു നോക്കി
ചുറ്റിലും കോടവന്നു മൂടിയിരിക്കുന്നു.
പതിയെ ഭദ്രയുടെ രൂപം തെളിഞ്ഞു വന്നു.
അഴിഞ്ഞുകിടന്ന മുടിയിഴകളുമായിനിൽക്കുന്ന അവളെ കണ്ടപ്പോൾതന്നെ ചാരു ശ്വാസം ഉള്ളിലേക്ക് വലിച്ചു.