അവൾ അതെ എന്ന ഭാവത്തിൽ തല ആട്ടി, പിന്നിട് അവൾ ആ ഡയറി തുറന്നു വായിക്കാൻ തുടങ്ങി.
!അവൾ ഇരുന്നു വായിക്കുനത് കണ്ടപ്പോൾ എന്റെ മനസ്സ് കുറെ വർഷങ്ങൾ പുറകോട്ടു സഞ്ചരിച്ചു.!
“കുഞ്ഞോൾ “
എന്റെ അനിയത്തി കുട്ടി ആയിരുന്ന എന്റെ സെലിൻ .
അവൾ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് ഒരു മാലാഖ ആയിട്ടു ആയിരുന്നു. ഞാൻ താഴ്വാരത്ത് എത്തിയ നാളുകളിൽ അവൾ എന്നോട് അധികം അടുപ്പം ഒന്നും കാണിച്ചില്ലെങ്കിലും എന്നെ കാണുമ്പോൾ ഒരു നിറപുഞ്ചരി അവളുടെ മുഖത്തു എപ്പോഴും ഉണ്ടാകും. ഞാൻ ട്യൂഷൻ എടുക്കാൻ തുടങ്ങിയപ്പോൾ മുതൽ ആണു അവളും ആയി കൂട്ടാവുന്നത്, എനിക്ക് സ്വന്തമായി പെങ്ങൾ ഇല്ലാത്തത് കൊണ്ടായിരിക്കും സെലിൻ വളരെ വേഗം തന്നെ എന്റെ കൂടപ്പിറപ്പ് ആയി മാറിയത്, അവൾക്കു ചേട്ടൻ ഇല്ലാത്തതു കൊണ്ട് അവളും എന്നെ സ്വന്തം ചേട്ടനായി കണ്ടു, സെലിന്റ സ്വഭാവം എല്ലാവരിൽ നിന്നും വളരെ വിത്യാസ്സ്ഥം ആയിരുന്നു, ചെറിയ കാര്യങ്ങൾ മതി അവളുടെ കണ്ണുനിറയാൻ, സ്നേഹിക്കുന്നവരുടെ ചെറിയ ദേഷ്യപ്പെടൽ പോലും അവളെ പെട്ടന്ന് തളർത്തും, എന്റെ എല്ലാ കാര്യങ്ങളും അവൾക്കു അറിയാം ആയിരുന്നു ലെച്ചുവിനോട് ഉള്ള പ്രണയം തുടങ്ങിയ നാൾ മുതൽ ഉള്ള കാര്യങ്ങൾ ഞാൻ സെലിനും ആയി പങ്കു വെച്ചിരുന്നു, അതു പോലെ തന്നെ അവളുടെ കാര്യങ്ങളും, അവൾ ഒരു ക്ലാസ്സ്‌മേറ്റ് നെ പ്രണയിക്കുന്ന കാര്യം പോലും അവൾ എന്നോട് തുറന്നു പറഞ്ഞു.