താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ്‌ )

Posted by

ഞാൻ പറഞ്ഞു.

“എന്നിട്ട് എന്താ അജിയേട്ടാ ഇത്ര നാൾ ആയിട്ടും ഇതു ഏട്ടന് കിട്ടാതിരുന്നത് “

അവൾ ചോദിച്ചു.

“അറിയില്ല, എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടെന്നു പറയുന്ന പോലെ ഇതു എന്റെ കൈയിൽ എത്താൻ ഉള്ള നേരവും ഇതായിരിക്കും ദൈവത്തിന്റെ ഓരോരോ കളികളെ ,അല്ലെങ്കിൽ പ്രിയ പെട്ടന്നു പോകാനും, നീ ആ പോസ്റ്റിലേക്ക് വരാനും, നമ്മൾ തമ്മിൽ പരിചയപ്പെടാനും,നീ വഴി അമലിനെ കണ്ട് മുട്ടാനും എല്ലാം വിധി അല്ലെ, “

ഞാൻ പറഞ്ഞു നിർത്തി.

“ഉം, ശെരിയാ , ഏട്ടന്റെ കളഞ്ഞു പോയ ജീവിതം വീണ്ടു എടുക്കാൻ ദൈവം തന്ന ഒരു അവസരം ആയിരിക്കും ഇതു, “

കീർത്തി പറഞ്ഞു.

“കീർത്തി അതു തുറന്നു നോക്കു, കീർത്തിയെ രണ്ടുദിവസമായി ഉറക്കാത്ത ചോദ്യങ്ങളുടെ ഉത്തരം അതിൽ ഉണ്ട്, സെലിന്റ മരണത്തിന്റെ ദുരൂഹത അറിയാൻ അല്ലെ ഇന്ന് എന്റെ അടുത്ത് വന്നത് “

ഞാൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *