ഞാൻ അതും പറഞ്ഞു അവിടെ നിന്നും എഴുനേറ്റു ഒപ്പം അവളുടെ കൈകളിൽ പിടിച്ചു കൊണ്ട് അവളേം എഴുന്നേൽപ്പിച്ചു.
ഞാനും അവളും കൂടി കട്ടിലിൽ ഇരുന്നു അപ്പോഴും അവളുടെ ഇടതു കൈ എന്റെ വലതു കൈയിൽ ആയിരുന്നു. അപ്പോഴാണ് അവളുടെ കൈയിലെ മുറിവിന്റെ പാട് ഞാൻ കാണുന്നത്.
“,എന്തിനാ മോളെ നീ ഇത് ചെയ്തത്, “
ഞാൻ അവളുടെ കൈയിലെ പാട് കാണിച്ചു കൊണ്ട് ചോദിച്ചു.
“അതു ഏട്ടാ അന്നത്തെ വിഷമത്തിൽ പറ്റിപോയതാ, അന്ന് ഏട്ടന്റെ വീട്ടിലേക്ക് വിളിച്ചപ്പോൾ ഏട്ടൻ ഇത്രയും നാളും ആയിട്ടും വന്നിട്ടില്ല എന്നു അറിഞ്ഞപ്പോൾ എനിക്ക് സഹിച്ചില്ല ആ നിമിഷത്തിൽ അങ്ങനെ പറ്റി പോയി “
അവൾ വിഷമത്തോടെ ഒപ്പം ചെറു പേടിയോടെ പറഞ്ഞു.
“ഇനി ഇങ്ങനത്തെ തോന്നിവാസങ്ങൾ കാണിച്ചാൽ ഉണ്ടാല്ലോ”
,ഞാൻ ചെറു ദേഷ്യത്തോടെ പറഞ്ഞു.
“ഇല്ല ഏട്ടാ ഇനി ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല, അന്ന് അങ്ങനെ പറ്റി പോയതാ ഏട്ടൻ എന്നോട് ക്ഷമിക്കില്ലേ “
അവൾ പറഞ്ഞു.
“നിന്നോട് അല്ലാതെ പിന്നെ ഞാൻ ആരോടാ ക്ഷമിക്കേണ്ടത്, എന്നാലും നീ എനിക്ക് വേണ്ടി.. “
ഞാൻ അതും പറഞ്ഞു അവളുടെ ആ മുറിവിന്റെ പാടിൽ എന്റെ ചുണ്ടുകൾ ചേർത്ത് കൊണ്ട് ചുംബിച്ചു.
അതു കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു അതു സന്തോഷത്തിന്റെ കണ്ണീർ ആണെന്ന് അവളുടെ പുഞ്ചിരിച്ച മുഖം കണ്ടപ്പോൾ മനസ്സിൽ ആയി.
“ലെച്ചു.. “
എന്റെ മുഖത്തേക്ക് നോക്കി ഇരിക്കുന്ന അവളെ ഞാൻ പതിയെ വിളിച്ചു.
അവൾ എന്തെ എന്നു കണ്ണുകൾ കൊണ്ട് ചോദിച്ചു.
“എനിക്ക് ഒരു കാര്യം കൂടി അറിയാൻ ഉണ്ട്, ഇതെന്റെ പഴയ ലെച്ചു തന്നെ ആണെന്ന് ഉറപ്പിക്കണം എങ്കിൽ എനിക്ക് അതുകൂടി അറിയണം, “