ഞാൻ ആ റൂമിൽ കടന്നു ചെന്നപ്പോൾ കാണുന്നത്. കട്ടിലിൽ തലകുനിച്ചു ഇരുന്നു കരയുന്ന എന്റെ ലെച്ചുവിനെ ആണ്.
അവളുടെ അടുത്ത് ജെസ്സി ഇരുന്നു അവളെ സമാധാനിപ്പിക്കാൻ നോക്കി കൊണ്ടിരിക്കുന്നു.
എന്നെ കണ്ടപ്പോൾ ജെസ്സി ലെച്ചുവിന്റെ ചെവിയിൽ എന്തോ പറഞ്ഞിട്ട് അവിടെ നിന്നും എഴുന്നേറ്റു എന്റെ അടുത്തേക്ക് വന്നു.
ജെസ്സി എന്നോട് ലെച്ചു അവിടെ ഉണ്ട് അവിടേക്ക് ചെന്നോളാൻ ആഗ്യം കാണിച്ചു. പിന്നെ അവൾ എന്റെ മുഖത്തു നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചിട്ട് പുറത്തേക്കു ഇറങ്ങി പോയി.
ഞാൻ ലെച്ചു വിന്റെ അടുത്ത് ചെന്നു അവൾ തല കുമ്പിട്ടു ഇരിക്കുക ആയിരുന്നു.
ഞാൻ അവളുടെ മുൻപിൽ മുട്ട് കുത്തി നിന്നു , എന്നിട്ട് കുമ്പിട്ടു ഇരിക്കുന്ന അവളുടെ മുഖം ഞാൻ രണ്ടു കൈകളാൽ കോരിയെടുത്തു,
“ലെച്ചു , നീ എന്നോട് പിണക്കം ആണോ, “
അവളുടെ കരഞ്ഞു തളർന്ന മുഖത്തു നോക്കി ഞാൻ ചോദിച്ചു.
അവൾ ഒന്നും പറഞ്ഞില്ല.
