നടക്കുന്നതിനിടയിൽ ഞാൻ ഒരു തവണ തിരിഞ്ഞു കാറിന്റെ അടുത്തേക്ക് നോക്കി.
കാറിന്റെ സ്റ്റീയറിങ്ങിൽ തലവെച്ചു കിടന്നു ,
പറയാതെ പോയ ഒരു നൊമ്പരത്തിന്റെ കനലുകൾ കണ്ണീർ എന്ന പ്രതിഭാസത്തിലൂടെ അണക്കാൻ ശ്രമിക്കുന്ന കീർത്തിയെ ആണ്.
എനിക്ക് അറിയാം അവൾ എത്രത്തോളം എന്നെ സ്നേഹിക്കുന്നുണ്ടെന്നു, പക്ഷെ അതിനേക്കാൾ എത്രയോ മടങ് എന്നെ എന്റെ ലെച്ചു സ്നേഹിക്കുന്നു, അവൾ എനിക്ക് വേണ്ടി പൊഴിച്ച മിഴിനീർതുളികളുടെ ഒരു അംശം പോലും വരില്ല ഇത്. അതുകൊണ്ട് കീർത്തിയുടെ കണ്ണീർ ഞാൻ കാണാത്തതായി നടിച്ചു..
ഞാൻ സ്റ്റേഷനിലേക്ക് നടന്നു കയറി മനസ്സിൽ ഒരായിരം നൊമ്പരങ്ങളോടെ…..
————————————
“സാർ, സ്റ്റേഷൻ എത്തി ഇറങ്ങുന്നില്ലേ “
ചെറുമയക്കത്തിൽ ഇരുന്ന ഞാൻ ആ ശബ്ദം കേട്ട് കണ്ണ് തുറന്നു.
ഒരുപാട് ഓർമകളെ പുറകിൽ ആക്കി കൊണ്ട് ട്രെയിൻ കൊൽക്കത്ത നഗരത്തിലെ പ്രമുഖ സ്റ്റേഷനിൽ എത്തി.
കണ്ണ് തുറന്ന ഞാൻ കാണുന്നത് തൊട്ടടുത്ത സീറ്റിൽ ഇരുന്നവർ ഇറങ്ങാനായി ബാഗ് ഒക്കെ എടുക്കുന്ന തിരക്കിൽ ആണ്. ഇന്നലെ പരിചയ പെട്ട ഒരു മലയാളി സുഹൃത്ത് ആണ് എന്നെ ഉറക്കത്തിൽ നിന്നും വിളിച്ചത്.
ഞാൻ അയാളുടെ മുഖത്തു നോക്കി ഒരു പുഞ്ചരി സമ്മാനിച്ചു.
ട്രെയിൻ ഒരു മൂളലോടെ നിന്നു.
എല്ലാവരും തിരക്ക് പിടിച്ചു ഇറങ്ങാൻ ശ്രമിക്കുന്നു. ഞാൻ പതിയെ എന്റെ ബാഗും എടുത്തു പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി.