സ്റ്റേഷനിൽ കാർ പാർക്ക് ചെയ്തു ഞങ്ങൾ കാറിൽ നിന്നും ഇറങ്ങി . അച്ഛനും അമ്മയും സ്റ്റേഷന്റെ ഉള്ളിലേക്ക് നടന്നു.
“അജിയേട്ടാ ഞാൻ പറഞ്ഞതു ഓർമയുണ്ടല്ലോ “
ഞാൻ ബാഗ് എടുത്തു നടക്കാൻ തുടങ്ങവേ കീർത്തി കാറിന്റെ അടുത്ത് നിന്നും എന്റെ അടുത്തേക്ക് വന്നിട്ട് എന്നോട് പറഞ്ഞു,
“ഉം “
“,അപ്പൊ ലെച്ചു ചേച്ചിയേം കൊണ്ട് നല്ല കുട്ടിയായി തിരിച്ചു വാ, ഞാൻ ഉണ്ടാകും ഷാർജയിൽ, അജിയേട്ടന്റെ വരവും കാത്തു “
അവൾ പറഞ്ഞു.
“ഞാൻ വരും കീർത്തി. നിന്റെ പാർത്ഥന എന്റെ കൂടെ ഉണ്ടാലോ അതു മതി “
ഞാൻ അവളോട് പറഞ്ഞു.
“ഈ അനിയത്തി കുട്ടിയുടെ പാർത്ഥന എന്നും എന്റെ ഏട്ടന്റെ കൂടെ ഉണ്ടാകും എന്റെ ഏട്ടൻ ധൈര്യം ആയി പോയിട്ടു വാ “
അവൾ അതു പറഞ്ഞതിനോടൊപ്പം. എന്റെ കവിളിൽ അവളുടെ ഒരു സ്നേഹചുംബനവും നൽകി , അതിൽ ഒരു അനിയത്തിയുടെ സ്നേഹസ്പര്ശനം ഉണ്ടായിരുന്നു,
“അപ്പൊ എന്റെ അജി കുട്ടൻ പൊക്കൊളു ട്രെയിൻ മിസ്സ് ആക്കേണ്ട “
അവൾ അതും പറഞ്ഞു തിരിഞ്ഞു കാറിന്റെ അടുത്തേക്ക് നടന്നു.
“അവളോട് സ്റ്റേഷന്റെ ഉള്ളിലേക്ക് വരുന്നില്ലേ എന്നു ചോദിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല, കാരണം അവൾ എന്നെ സന്തോഷത്തോടെ യാത്ര അയക്കുമ്പോഴും അവളുടെ മനസ്സ് നീറുക ആണെന്ന് എനിക്ക് അറിയാം ആയിരുന്നു. ആ കണ്ണുകളിൽ ഞാൻ അതു കണ്ടു ഇഷ്ടപെട്ട പുരുഷനെ വിട്ടുകളയുമ്പോൾ ഉള്ള വേദന അവളുടെ കണ്ണുകളിൽ കാണാം ആയിരുന്നു. എന്റെ യും ലെച്ചുവിന്റെയും സ്നേഹത്തിനു മുൻപിൽ അവൾ സ്വയമേ അവളുടെ ആഗ്രഹങ്ങൾ മനസ്സിൽ കുഴിച്ചു മൂടി,.”
ഞാൻ തിരിഞ്ഞു സ്റ്റേഷനിലേക്ക് നടന്നു.