പിന്നെ കൊൽക്കത്തയിൽ നിന്നും എന്നു തിരിച്ചു വരും എന്നു എനിക്ക് ഉറപ്പില്ല, ഞാൻ തിരിച്ചു വരുക ആണെങ്കിൽ ലെച്ചുവിനെ കൊണ്ടേ വരൂ ഒരു പക്ഷെ അവൾ കൂടെ ഇല്ലെങ്കിൽ എന്നെ ഇനി ആരും കാത്തിരിക്കേണ്ട, “
ഞാൻ പറഞ്ഞു.
“,അപ്പൊ വീണ്ടും ഒരു ഒളിച്ചോട്ടം ആണോ അജിയേട്ടൻ ഉദ്ദേശിക്കുന്നത്, അങ്ങനെ എങ്കിൽ തീർച്ചയായും ഞാൻ കൊൽക്കത്തയിലേക്ക് അജിയേട്ടന്റെ കൂടെ വരും, ഇല്ലെങ്കിൽ എനിക്ക് ഉറപ്പ് തരണം എന്തായാലും തിരിച്ചു വരും എന്നു, എന്നാ ഞാൻ സമ്മതിക്കാം “
കീർത്തി പറഞ്ഞു.
“കീർത്തി പ്ലീസ് എതിരൊന്നും പറയരുത് , ഞാൻ തനിച്ചു പോകൊള്ളാം “
ഞാൻ പറഞ്ഞു.
“തനിച്ചു പൊക്കൊളു, പക്ഷെ എനിക്ക് വാക്ക് തന്നിട്ട് മാത്രം “
അവൾ പറഞ്ഞു.
“,ശെരി കീർത്തി ഞാൻ തിരിച്ചു വരും , പക്ഷെ എന്നാണ് വരുന്നത് എന്നു എനിക്ക് ഉറപ്പ് പറയാൻ പറ്റില്ല, “
ഞാൻ അവളോട് പറഞ്ഞു.
“ഓഹ്,, എനിക്ക് ഇത് മതി. അജിയേട്ടൻ ലെച്ചുചേച്ചിയും ആയി തിരിച്ചു വരുന്നത് കാണാൻ ആയി ഞാൻ കാത്തിരിക്കും “
കീർത്തി പറഞ്ഞു.
ഞാൻ അതിനു മറുപടി എന്നോണം ഒന്നു പുഞ്ചിരിച്ചു.
“അതെ അജിയേട്ടാ വല്ല ഹോട്ടലും കാണുക ആണെങ്കിൽ ഒന്നു വണ്ടി നിർത്തു എനിക്ക് വിശക്കുന്നുണ്ട് “
അവൾ പറഞ്ഞു.
“ഉം , ശരി “
അങ്ങനെ ഞങ്ങൾ അടുത്ത് കണ്ട കടയിൽ വണ്ടിനിർത്തി. അവിടെനിന്നും ഭക്ഷണം കഴിച്ചിട്ടു വീണ്ടും ഞങ്ങൾ യാത്ര തുടങ്ങി,അങ്ങനെ കുറച്ചു മണിക്കൂർ യാത്ര കൊണ്ട് ഞങ്ങളുടെ കാർ വീട്ടിൽ തിരിച്ചു എത്തി കീർത്തിയെ അമലിന്റെ അവിടെ ആക്കിയിട്ടു ഞാൻ എന്റെ വീട്ടിലേക്ക് ചെന്നു. ഞാൻ പോയ കാര്യം എന്തായി എന്നറിയാൻ അമ്മയും അച്ഛനും കാത്തിരിക്കുന്നുണ്ടായിരുന്നു. ഞാൻ എല്ലാം അവരോടു തുറന്നു പറഞ്ഞു.
അങ്ങനെ പിറ്റേന്നു വൈകിട്ടു ആണ് എനിക്ക് പോകേണ്ട ട്രെയിൻ, എന്റെ കൂടെ റെയിൽവേ സ്റ്റേഷനിലേക്ക് അച്ഛനും അമ്മയും കീർത്തിയും വന്നു , കീർത്തി ആയിരുന്നു കാർ ഡ്രൈവ് ചെയ്തത്.