പിന്നിട് ഞാൻ വിളിക്കുമ്പോൾ അതെ പറ്റി ഒന്നും ചോദിക്കാറില്ല.അങ്ങനെ കുറച്ചു നാൾ കടന്നു പോയി ഫോൺ വിളി കുറഞ്ഞു കുറഞ്ഞു വന്നു അതു നിന്നു.അവസാനം ആയി അവൾ വിളിച്ചിട്ട് ഇപ്പോൾ ആറു മാസത്തോളം ആയി അവസനത്തെ ഫോൺ കോളിൽ അവൾ നല്ല സന്തോഷത്തിൽ ആയിരുന്നു അവൾക്കു അവിടെ അടുത്തുള്ള ഒരു ഡേ കെയർ യിൽ ജോലി ശെരി ആയിന്നു പറഞ്ഞു, പിന്നെ അവൾ വിളിച്ചിട്ടില്ല, അവർ തിരക്കിൽ ആയിരിക്കും എന്നു കരുതി ഞങ്ങൾ പിന്നെ അതു കാര്യം ആക്കിയില്ല , പക്ഷെ കുറച്ചു നാൾ കഴിഞ്ഞു ഞങ്ങൾ ആ നമ്പറിലേക്ക് വിളിച്ചിട്ട് ആ നമ്പർ നിലവിലില്ല എന്നു കാണിക്കുന്നു, അവരും ആയി ആകെ ഉണ്ടായിരുന്ന കോൺടാക്ട് ആണ് ആ നമ്പർ “
ചേച്ചി പറഞ്ഞു.
ഇനി അവളെ എങ്ങനെ കോൺടാക്ട് ചെയ്യും എന്നു കരുതി ഞാൻ കുറച്ചു നേരം ആലോചനയിൽ ഇരുന്നു. അങ്ങനെ എത്രയും പെട്ടന്നു കൊൽക്കത്തയിൽ പോകാം എന്നു തീരുമാനം എടുത്തു.
എല്ലാ കാര്യങ്ങളും അറിഞ്ഞു കഴിഞ്ഞപ്പോൾ ഞാനും കീർത്തി യും ജോളി ചേച്ചിയോടും അപ്പച്ചനോടും യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി. ഇറങ്ങുന്നതിനു മുൻപേ കൊൽക്കത്തയിലെ അഡ്രസ് വാങ്ങാൻ മറന്നില്ല ഇപ്പോഴത്തെ അഡ്രസ്സ് അപ്പച്ചന്റെ കൈയിൽ ഉണ്ടായില്ല പഴയ അഡ്രസ് ആണ് ഉണ്ടായിരുന്നത്.ഞാൻ അതു വാങ്ങിച്ചു, പഴയ അഡ്രസ്സ് ആണെകിലും അതു എന്റെ യാത്രക്ക് ഉപകരിക്കും എന്നു തോന്നി. അങ്ങനെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി .
പോരുന്ന വഴിക്ക് അച്ചായന്റെ വീട്ടിലും കയറി, എന്നെ കണ്ടപ്പോൾ അച്ചായന് വളരെ അധികം സന്തോഷം ആയി, അച്ചായൻ ഒരു ഭാഗം തളർന്നു കിടപ്പിലായിരുന്നു, എന്റെ കൈയിൽ പിടിച്ചു എന്നോട് ചെയ്തതിനു എല്ലാം മാപ്പ് ചോദിച്ചു. പിന്നെ സത്യയും ഉണ്ടായിരുന്നു അവിടെ അവനും അറിയാതെ ചെയ്തതിനു ഒക്കെ എന്നോട് ക്ഷമ ചോദിച്ചു .അവരോടു കുറച്ചു നേരം സംസാരിച്ചു ഇരുന്നു. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ അടുത്ത് നിന്നും ഇറങ്ങി.