അവളെ പഴയ പടി ആയി കാണാൻ അതു ഉപകരിക്കും എന്നു ഞങ്ങൾ കരുതി, പിന്നെ അവളുടെ അച്ഛൻ അല്ലെ ഞങ്ങൾക്ക് എതിർക്കാനും സാധിക്കില്ലല്ലോ, ആദ്യം അവൾ അച്ഛൻ പറഞ്ഞത് അനുസരിക്കാൻ കൂട്ടാക്കിയില്ല എന്നാൽ ഇളയച്ഛൻ അവളെ സംസാരിച്ചു സംസാരിച്ചു പതിയെ മാറ്റി എടുത്തു, അങ്ങനെ അവൾ ഇളയച്ഛന്റെ കൂടെ കൊൽക്കത്തയിലേക്ക് പോയി, ഇപ്പോൾ അവൾ പോയിട്ട് രണ്ടര വർഷത്തോളം ആകുന്നു, “
ചേച്ചി പറഞ്ഞു നിർത്തി.
“അപ്പൊ എന്റെ ലെച്ചു അവൾ കൊൽക്കത്ത യിൽ ആണല്ലേ “
ഞാൻ കണ്ണീർ ഒക്കെ തുടച്ചു കൊണ്ട് ചോദിച്ചു.
“അതേടാ,പക്ഷെ ഒരു കാര്യം ഉണ്ട് “
“എന്താ ചേച്ചി “
“പോയ ഇടക്ക് ഇളയച്ഛൻ വിളിക്കാറുണ്ടായിരുന്നു. അവൾക്ക് അവിടെ എത്തിയതിനു ശേഷം നല്ല മാറ്റം ഉണ്ടായി ,ഇളയച്ഛന്റെ മകൾക്ക് ലെച്ചു ചെന്നത് വളരെ ഇഷ്ടം ആയിനും അവർക്കു ഒരു ചേച്ചിയെ കിട്ടിയതിലുള്ള സന്തോഷത്തിൽ ആണെന്നും അറിഞ്ഞു, ലെച്ചുവും അവരും ആയി നല്ല കൂട്ടായി എന്നും,
അങ്ങനെ അവളുടെ വിശേഷങ്ങൾ ഞങ്ങൾ ഫോൺ വഴി അറിഞ്ഞു കൊണ്ടിരുന്നു അറിഞ്ഞു കൊണ്ടിരിന്നു പക്ഷെ കാലം മുൻപോട്ടു പോകുന്തോറും ഫോൺ വിളി കുറഞ്ഞു കൊണ്ടിരുന്നു. “
ചേച്ചി പറഞ്ഞു.
“ചേച്ചി അവൾ എന്നെ അനേഷിച്ചിരുന്നോ ഫോൺ വിളിക്കുമ്പോൾ “
ഞാൻ ചോദിച്ചു,
“ഇല്ലെടാ അവൾ ഇവിടെനിന്നും പോയതിനു ശേഷം നിന്നേ കുറിച്ച് ഒരു വാക്ക് പോലും ചോദിച്ചില്ല, പിന്നെ പഴയ കാര്യങ്ങളെ കുറിച്ച് ഞാൻ അവളോട് സംസാരിക്കാൻ തുടങ്ങുമ്പോൾ അവൾ കേൾക്കാൻ താല്പര്യം ഇല്ലാത്ത മട്ടിൽ ഫോൺ പെട്ടന്ന് വെക്കും, അങ്ങനെ ഒരിടക്ക് ഇളയച്ഛൻ വിളിച്ചപ്പോൾ എന്നോട് പറഞ്ഞു അവളോട് പഴയതിനെ കുറിച്ചൊന്നും ചോദിക്കണ്ട എന്നു അവൾക്കു അതിനു താല്പര്യം ഇല്ലന്ന് പറഞ്ഞുന്നു.