അടുക്കളപ്പണിയിൽ മുഴുകി നിൽക്കുന്ന അവളുടെ അടുത്ത് ഞാൻ ചെന്നെങ്കിലും അവൾ ഒന്നും സംസാരിച്ചില്ല, ഞാൻ അവളോട് വർത്താനം പറയാൻ നോക്കിയെങ്കിലും മൗനം ആയിരുന്നു മറുപടി, എന്നാൽ രാവിലത്തെ പണികൾ എല്ലാം ഞാനും അവളും കൂടി ചെയ്തു തീർത്തു,
അവൾ എന്നോട് മിണ്ടിയില്ലെങ്കിലും,പഴയ പോലെ ജോലി ഓക്കേ എടുത്ത് തുടങ്ങിയല്ലോ ഇനി അവളെ പതിയെ പഴയ ലെച്ചു ആക്കി മാറ്റം എന്നു ഞാൻ മനസ്സിൽ കരുതി,,
അങ്ങനെ ഞാൻ കുളിക്കാൻ പോകുന്ന നേരത്ത്.
“ചേച്ചി, “
അവൾ എന്നെ വിളിച്ചു.
കുറെ നാൾക്കു ശേഷം ആ വിളികേട്ടാ എന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു.
“എന്തെ ലെച്ചു ?”
“ചേച്ചി,ചേച്ചി യുടെ കൈയിൽ അജിയേട്ടന്റെ വീട്ടിലെ നമ്പർ ഉണ്ടോ? എന്റെൽ ഉള്ള പഴയ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല? “
അവൾ കുറെ നാൾക്കു ശേഷം എന്നോട് സംസാരിച്ചു.
അങ്ങനെ നിന്റെ അമ്മയെ വിളിച്ചു സംസാരിക്കണം എന്നു പറഞ്ഞപ്പോൾ ഞാൻ അവൾക്കു ഫോൺ കൊടുത്തു, രണ്ടു മൂന്ന് പ്രാവിശ്യം കാൾ ചെയ്തിട്ടും ആരും എടുക്കുന്നുണ്ടായില്ല,
കുറച്ചു കഴിഞ്ഞു വിളിച്ചു നോക്കാൻ പറഞ്ഞിട്ട് ഞാൻ ആ സമയം കുളിക്കാൻ കയറി. ഞാൻ കുളിച്ചു വന്നപ്പോൾ ലെച്ചുനെ അടുക്കള ഭാഗത്തു ഒന്നും കാണാൻ ഉണ്ടായില്ല ഞാൻ ഡ്രസ്സ് ഒക്കെ മാറി . കുറെ നാൾ ആയില്ലേ അവൾ പുറത്തോട്ടു ഒക്കെ ഇറങ്ങിയിട്ട് ഇന്ന് അവളേം കൊണ്ട് പുറത്തു ഒക്കെ ഒന്നു പോകാം എന്നു കരുതി ഞാൻ അവളെ വിളിക്കാനായി അവളുടെ റൂമിൽ ചെന്നു.