“ചേച്ചി ലെച്ചു എവിടെന്നു ?,ഞാൻ ചോദിച്ചത് കേട്ടില്ലന്നുണ്ടോ ?”
ഞാൻ വീണ്ടും ചോദിച്ചു,
അതിനും മൗനം
എനിക്ക് ആണെങ്കിൽ ദേഷ്യവും സങ്കടവും കലർന്ന ഒരു അവസ്ഥ ആകെ ഭ്രാന്ത് പിടിക്കുന്ന മാതിരി.
“നിങ്ങൾ ഓക്കേ എന്താ മിണ്ടാതെ നിൽകുന്നെ , അവൾ എവിടെ ? എന്റെ ലെച്ചു എവിടെന്നു, ?പ്ലീസ് പറ ചേച്ചി അവൾ എവിടെ, എന്നോട് പറ ചേച്ചി, “
ഒന്നും മിണ്ടാതെ നിൽക്കുന്ന ജോളി ചേച്ചിയോട് ചോദിച്ചു.
ചേച്ചിയുടെ മുഖം വല്ലാതെ ആവുന്നത് കണ്ട ഞാൻ കീർത്തിയുടെ നേരെ തിരിഞ്ഞു.
“കീർത്തി നീയെങ്കിലും പറ അവൾക്കു എന്താ സംഭവിച്ചേ എന്നു, അവൾ എവിടെയാ ?’”
കീർത്തിയോട് ചേച്ചി നേരത്തെ സംസാരിക്കുന്നത് കണ്ടതു കൊണ്ട് അവളോട് എന്തെകിലും പറഞ്ഞിട്ടുണ്ടാകും എന്നു കരുതി ഞാൻ അവളോട് ചോദിച്ചു,
“,അത് …, അത്.. അജിയേട്ടാ.. “
“കീർത്തി പ്ലീസ് പറ, എന്തായാലും എന്നോട് പറ, അവൾ എവിടെ, അവൾക്കു വല്ലതും പറ്റിയോ. പ്ലീസ് കീർത്തി നീയെങ്കിലും പറ പ്ലീസ്.. “
ഞാൻ അവളുടെ തോളിൽ പിടിച്ചു കൊണ്ട് കെഞ്ചി ചോദിച്ചു. എന്റെ കണ്ണിൽ നിന്നും കണ്ണീർ ഇറ്റു വീഴാൻ തുടങ്ങി. എന്റെ മൈൻഡ് ഒക്കെ കൈ വിട്ട അവസ്ഥ ആയിരുന്നു ലെച്ചുനു എന്തെങ്കിലും സംഭവിച്ചു കാണുമോ എന്നുള്ള പേടി ആയിരുന്നു എനിക്ക്.
“ഇല്ല അജിയേട്ടാ., അജിയേട്ടന്റെ ലെച്ചു നു ഒന്നും സംഭവ്ച്ചിട്ടില്ല “
കീർത്തി പറഞ്ഞു.
,അത് കേട്ടപ്പോൾ എനിക്ക് ആശ്വാസം ആയി, എന്നാലും അവൾ എവിടെ. എന്റെ മനസ്സിൽ വീണ്ടും ഭയം.