ലെച്ചുനെ കാണാൻ ഉള്ള ആകാംഷയിൽ ചുറ്റുപാടും ഞാൻ മറന്നു. ജോളിചേച്ചിയുടെ മുഖത്തെ പകപ്പും, അപ്പച്ചന്റെ മുഖത്തെ വിഷമവും ഒന്നും എന്റെ ശ്രദ്ധയിൽ പെട്ടില്ല . വേഗം തന്നെ അവളെ കാണണം എന്ന ചിന്തയിൽ
“ചേച്ചി അവളുടെ പിണക്കം ഞാൻ മാറ്റിയിട്ടു വരാം ‘”
എന്നു പറഞ്ഞുകൊണ്ട് ഞാൻ അകത്തേക്ക് കടന്നു. ഞാൻ അവളുടെ മുറിയിൽ കയറി നോക്കി അവിടെ ആരേം കാണാനില്ല, ഇനി വേറെ മുറിയിൽ ആണെന്ന് വിചാരിച്ചു ആ വീട്ടിലെ ബാക്കി ഉള്ള മുറികളിൽ കൂടി പരിശോധിച്ചു,അവിടേം കണ്ടില്ല ഇനി അടുക്കളയിൽ ആയിരിക്കും എന്നു വിചാരിച്ചു അവിടേം നോക്കി കണ്ടില്ല, എല്ലാവിടത്തും നോക്കിയിട്ട് എന്നിക്ക് നിരാശ ആയിരുന്നു ഫലം.
“ചേച്ചി ലെച്ചുനെ ഇവിടെ കാണാനില്ലല്ലോ , അവൾ കടയിലേക്ക് എങ്ങാനും പോയാ ?”
ഞാൻ അകത്തു നിന്നും ഇറയത്തേക്ക് വരുന്ന വഴിയാലെ ചോദിച്ചു,
അപ്പോഴാണ് കീർത്തിയോട് സംസാരിച്ചു നിൽക്കുന്ന ചേച്ചിയെ ഞാൻ കണ്ടത് ചേച്ചി പറയുന്നത് കേട്ട് കീർത്തിയുടെ മുഖം ഒക്കെ മാറിയിരിക്കുന്നു നേരത്തെ ഇവിടെ വന്നപ്പോൾ ഉണ്ടായ സന്തോഷം ഇപ്പൊ കീർത്തിയുടെ മുഖത്തു ഇല്ല.
അവരുടെ മുഖഭാവം കണ്ടപ്പോൾ എന്റെ ഉള്ളിൽ ഭയം നിഴലിച്ചു, രാവിലെ കണ്ട സ്വപ്നം ഒക്കെ എന്റെ മനസിലേക്ക് ഓടി എത്തി.
“എന്റെ ലെച്ചു അവൾക്കു വല്ലതും,?”
ഞാൻ വേഗം അവരുടെ അടുത്തേക്ക് ചെന്നു.
“ചേച്ചി എന്റെ ലെച്ചു എവിടെ ?”
അവളെ കാണാത്ത നിരാശയും അവൾക്കു എന്തെങ്കിലും പറ്റിയോ എന്ന പേടിയും കൊണ്ട് ഞാൻ ദേഷ്യം കലർന്ന ശബ്ദത്തിൽ ചോദിച്ചു,
ഞാൻ പറഞ്ഞത് കേട്ടിട്ടും മൗനം പാലിച്ചു നില്കുന്നത് കണ്ട്, എന്റെ ദേഷ്യം കൂടി.