“അപ്പച്ചാ ജോളി ചേച്ചി ?”
ഞാൻ അപ്പച്ചനോട് ചോദിച്ചു.
“ദേ “
എന്ന് എന്റെ പുറകിലേക്ക് കണ്ണ് കാട്ടി,
ഞാൻ മുട്ടുകാലിൽ നിന്നും കൊണ്ട് തന്നെ തിരിഞ്ഞു നോക്കി.
ഞാൻ നോക്കുമ്പോൾ ഒരു പഴയ നൈറ്റിയും, ആകെ ഷീണിച്ച അവസ്ഥയിൽ ജോളി ചേച്ചി നില്കുന്നു, ഞാൻ വേഗം അവിടെ നിന്നും എഴുനേറ്റു,
“അജി മോനെ നീ,,, “
ചേച്ചി എന്നെ കണ്ടപ്പോൾ പറഞ്ഞു അതോടൊപ്പം ചേച്ചിയുടെ മുഖവും വിടർന്നു.
“മോനെ നീ എവിടെ ആയിരുന്നെടാ ഇത്ര നാളും? “
ഞാൻ ചേച്ചിയോട് എന്റെ ജോലിയെ കുറിച്ചും പിന്നെ നാട്ടിൽ വന്ന കാര്യവും , അമ്മ പറഞ്ഞ കാര്യങ്ങളും പിന്നെ നാണു ചേട്ടൻ ന്റെ അടുത്ത് നിന്നും അറിഞ്ഞ കാര്യങ്ങൾ വരെ എല്ലാം പറഞ്ഞു പിന്നെ കീർത്തിയേം പരിചയപ്പെടുത്തി .
“അപ്പൊ നീ എല്ലാം അറിഞ്ഞുലെ ?,”
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ചേച്ചി പറഞ്ഞു.
“ഉം “”ലെച്ചു എവിടെ ചേച്ചി, ?”
ലെച്ചുവിനെ കാണാൻ ഉള്ള അതിയായ മോഹത്തോടെ ഞാൻ ചേച്ചിയോട് ചോദിച്ചു.
“അത്…. “
ഞാൻ ചോദിച്ചിട്ടും ചേച്ചി മറുപടി തരാതെ നിന്നു.
“ഉം എനിക്ക് അറിയാം ചിലപ്പോ ഞാൻ വന്നത് കണ്ടിട്ട് എന്നോട് പിണങ്ങി ഇരിക്കുക ആയിരിക്കും അകത്തു, മൂന്നാലു വർഷം ആയില്ലേ ആ പാവത്തിനെ വേദനിപ്പിക്കുന്നു അതിന്റെ ദേഷ്യം ആയിരിക്കും “