അങ്ങനെ ഞങ്ങൾ രണ്ടു പേരും സംസാരിച്ചു ഇരിക്കവേ കാർ മൂന്നോട്ട് പോയി കൊണ്ടിരുന്നു.
കീർത്തിയും ആയി സംസാരിച്ചു ഇരുന്നാൽ നേരം പോകുന്നത് അറിയുക ഇല്ല ഇപ്പൊ ഞങ്ങൾ താഴ്‌വരത്തിന്റെ അടുത്ത് എത്താറായി,
ഹൈറേഞ്ച് കയറുമ്പോൾ മുതൽ കീർത്തി പുറത്തെ കാഴ്ചകൾ കണ്ടു മയങ്ങി ഇരിക്കുക ആണ്, അവൾക്കു ആ സ്ഥലങ്ങൾ വളരെ അധികം ഇഷ്ടം അയിനു അവളുടെ മുഖത്തു നിന്നും വ്യക്തം ആയിരുന്നു.
“അജിയേട്ടാ ഇനിയും കുറെ പോകാൻ ഉണ്ടോ ?”
അവൾ ചോദിച്ചു.
“ഹേയ് , ഇല്ല ദേ ആ വളവു കഴിഞ്ഞാൽ താഴ് വാരം ആയി “
ഞാൻ അവളോട് പറഞ്ഞു.
ഞങ്ങളുടെ കാർ ആ വളവു കടന്നു കൊണ്ട് താഴ്‌വാരത്ത് എത്തി, ഞാൻ ജോൺ അച്ചായന്റെ ഫാക്ടറി യുടെ ഗേറ്റിനു മുൻപിൽ വണ്ടി ഒതുക്കി.
ഞങ്ങൾ രണ്ടു പേരും കാറിൽ നിന്നും ഇറങ്ങി , അപ്പോഴാണ് അത് ശ്രദ്ധിക്കുന്നത്, ഗെറ്റ് ഓക്കേ താഴിട്ട് പൂട്ടിയിരിക്കുന്നു, ഫാക്ടറിയും പറമ്പും എല്ലാം കാട് കയറിയ നിലയിലും.
“അജിയേട്ടാ ഇതാണോ അച്ചായന്റെ ഫാക്ടറി “
കീർത്തി ചോദിച്ചു.