അതു കേട്ടപ്പോൾ അമ്മയുടെ മുഖത്തു ഒരു ഞെട്ടൽ.
“അമ്മേ ഞാൻ അവിടെ പോകുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ “
അമ്മ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടു ഞാൻ അമ്മയോട് ചോദിച്ചു .
“അവിടെ പോകുന്നത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല മോനെ അവരെല്ലാം അറിഞ്ഞ സ്ഥിതിക്ക് “
അമ്മ പറഞ്ഞത് കേട്ടു ഞാൻ അമ്മയുടെ മടിയിൽ നിന്നും എഴുന്നേറ്റിരുന്നു.
“അമ്മാ എന്താ പറഞ്ഞത്?. അവരെല്ലാം അറിഞ്ഞെന്നോ?,”
ഞാൻ അമ്മയോട് ചോദിച്ചു,
“അതെ മോനെ , നിന്റെ നിരപരാധിത്വം എല്ലാവരും അറിഞ്ഞു “
അമ്മയുടെ വാക്കുകൾ എനിക്ക് ആശ്ച്യരവും അതിലുപരി സന്തോഷവും ഉണ്ടാക്കി.
“എങ്ങനെ അമ്മ അവർ ഒക്കെ ?”
പിന്നെ അമ്മ എന്നോട് എല്ലാം തുറന്നു പറഞ്ഞു.
ഞാൻ താഴ്‌വാരത്തിൽ നിന്നും പോയതിനു ശേഷം ആറേഴു മാസം കഴിഞ്ഞപ്പോൾ, എന്നെ അനേഷിച്ചു എന്റെ വീട്ടിൽ ജോൺ അച്ചായൻ വന്നിരുന്നു എന്നും കൂടെ സത്യയും ഉണ്ടായിരുന്നു എന്നും. ഞാൻ അല്ല സെലിന്റെ മരണത്തിനു ഉത്തരവാദി എന്നു ജോൺ അച്ചായൻ അമ്മയോടും അച്ഛനോടും പറഞ്ഞു. പിന്നെ ഉണ്ടായ കഥകളും പറഞ്ഞപ്പോൾ അമ്മയും അച്ഛനും ആകെ തളർന്നു പോയിരുന്നു, ഞാൻ അന്ന് നാടു വിട്ടെങ്കിലും പിന്നിട് ഞാൻ ഇവിടെക്ക് തിരിച്ചു വന്നിട്ടുണ്ടാകും എന്നു കരുതി ആണു ജോൺ അച്ചായൻ വന്നത് പക്ഷെ എന്നെ കാണാൻ ഇല്ല എന്നു അറിഞ്ഞതോടെ ജോൺ അച്ചായനും ആകെ വിഷമത്തിൽ ആയെന്നും. അച്ചായൻ കാരണം ആണു ഞാൻ നാടു വിട്ടതും എന്നു പറഞ്ഞു അച്ചായൻ കുറെ ഇരുന്നു കരഞ്ഞു എന്നും അമ്മ പറഞ്ഞു,