അങ്ങനെ അന്ന് ഉച്ച കഴിഞ്ഞു ഞാൻ അമലിന്റെ കാർ എടുത്ത് കൊണ്ട് ഇറങ്ങി. എല്ലാ ബന്ധുക്കളുടെ വീട്ടിലും ഒന്നും പോകാൻ ആയിരുന്നു എന്റെ പ്ലാൻ .എന്റെ കൂടെ അച്ഛനും അമ്മയും കീർത്തിയും ഉണ്ടായിരുന്നു എല്ലാവിടത്തും പോകാൻ. അടുത്ത അടുത്ത വീടുകൾ ആയതു കൊണ്ട് പെട്ടന്നു എല്ലാം കഴിഞ്ഞു . ഞാൻ നാടു വിട്ടു പോയതു കല്യാണം മുടങ്ങിയത് കൊണ്ടാണ് എന്നു മാത്രമേ അധികം ബന്ധുക്കൾക്കും അറിയുള്ളു അതു കാരണം എനിക്ക് അതെ കുറിച്ച് അധികം പറയേണ്ടി വന്നില്ല, പിന്നെ അധികം ആരും അതെ കുറിച്ച് ചോദിച്ചില്ല.
പിന്നെ മാളു നെ സമാധാനിപ്പിക്കാൻ ആയിരുന്നു പാടു , ഞാൻ പോകുമ്പോൾ 7വയസ് ആയിരുന്ന അവൾ ഇപ്പൊ 7ക്ലാസ്സിൽ ആയിട്ടുണ്ടായിരുന്നു അവളെ ഞാൻ ഒരു വിധത്തിൽ സമാധാനിപ്പിച്ചു,
അവസാനം എല്ലാവിടത്തും കറങ്ങി രാത്രി ആയി, ഞാൻ അമലിന്റെ വീടിനു മുൻപിൽ കാർ നിർത്തി, കീർത്തി അവിടെ ഇറങ്ങി.
“കീർത്തി അപ്പൊ പറഞ്ഞപോലെ നാളെ കാലത്തു റെഡി ആയി നിന്നോ “
അവൾ കാറിൽ നിന്നും ഇറങ്ങിയപ്പോൾ ഞാൻ അവളോട് പറഞ്ഞു
“ശരി അജി ഏട്ടാ “
എന്നു പറഞ്ഞു അവൾ അകത്തേക്ക് നടന്നു.
ഞാൻ കാറും എടുത്തു എന്റെ വീട്ടിലേക്കും, അമലിന്റെ വീടും ഞാൻ വാങ്ങിച്ച വീടും തമ്മിൽ ഒരു മതിലിന്റെ അകലം മാത്രമേ ഉണ്ടായിരുന്നോള്ളൂ
ഞാൻ പോർച്ചിൽ കാർ നിർത്തി. അമ്മയും അച്ഛനും കാറിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് കയറി. ഞാൻ പുറകെ ചെന്നു.
“മോനെ നാളെ രാവിലെ എവിടേക്ക് ആണു പോകുന്നത്, മോൻ കീർത്തിയോട് റെഡി ആയി നില്കാൻ പറയുന്നത് കേട്ട് “
ഞാൻ ഹാളിലെ സോഫയിൽ അമ്മയുടെ മടിയിൽ തലവെച്ചു കിടക്കുമ്പോൾ അമ്മ എന്നോട് ചോദിച്ചു,
“അതോ, അതു അമ്മേ ഞാൻ നാളെ താഴ് വാരത്തിലേക് പോകാം എന്നു വിചാരിച്ചു ഇരിക്കുക ആണു “
ഞാൻ പറഞ്ഞു.