അപ്പോഴാണ് ഇറയത്തു എന്റെ അച്ഛൻ ഇരിക്കുനത് കാണുന്നത്,
നാലു വർഷം മുൻപ് കണ്ട എന്റെ അച്ഛനും അമ്മയും അല്ലായിരുന്നു ഞാൻ അവിടെ കണ്ടത് തികച്ചും വ്യത്യസ്തം ആയിരിക്കുന്നു അവരുടെ രൂപം,
അമ്മയാണെങ്കിൽ ഒരു പഴയ സാരിയും വാരിചുറ്റിയിരിക്കുന്നു അമ്മയുടെ മുഖത്തു ആ പഴയ ഐശ്വര്യം എവിടെയോ മാഞ്ഞു പോയിരിക്കുന്നു, അമ്മ ആകെ ഷീണിച്ചു കോലം കേട്ടു പോയി,
അച്ഛന്റെ അവസ്ഥയും അതുപോലെ തന്നെ ആകെ ഷീണിച്ച അവസ്ഥ,
ഞാൻ കാറിൽ നിന്നും ഇറങ്ങിയത് കണ്ടപ്പോൾ അമ്മയുടെ മുഖത്തു കണ്ട സന്തോഷം അതു പറഞ്ഞറിയിക്കാൻ പറ്റാത്തതിനും അപ്പുറം ആണു.
“മോനെ “
എന്നു പറഞ്ഞുകൊണ്ട് അമ്മ അപ്പോഴേക്കും എന്റെ അടുത്തേക്ക് ഓടി വന്നു.
എന്നെ ആദ്യമായി കാണുന്ന പോലെ എന്റെ അമ്മ എന്റെ മുഖത്തേയ്ക്ക് നോക്കി നിന്നു.
