അവൻ എന്നെ രാവിലെ തന്നെ അനേഷിച്ചത് അച്ഛൻ കാലത്തു വിളിച്ചിരുന്നു എന്നു പറയാൻ ആയിരുന്നു. പിന്നെ നാട്ടിൽ പോവുക ആണെങ്കിൽ കീർത്തിയെ കൂടെ കൊണ്ടുപോകണം എന്നു പറയാനും. അവൾ ഇവിടെ വന്നിട്ട് ഒരു വർഷം ആയലോ അതിനാൽ അവൾക്കു നാട്ടിൽ പോകാൻ ആഗ്രഹം ഉണ്ടെന്നു.
അന്നത്തെ ദിവസം എല്ലാവർക്കും ഓഫ് ആയതു കൊണ്ട് ഞാൻ അവരെ എല്ലാവരെയും കൊണ്ട് ദുബായ് നഗരം ഒക്കെ ചുറ്റി കറങ്ങി,എന്റെ ഫ്ലാറ്റിലും അവരെ കൊണ്ട് പോയി . എല്ലാവർക്കും സന്തോഷത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ചു. അന്ന് ഞങ്ങൾ വൈകി ആണു അമലിന്റെ ഫ്ലാറ്റിൽ തിരിച്ചു എത്തിയത്. ഇതിനോടകം ഞാൻ അച്ഛനെ വിളിച്ചു സംസാരിച്ചു. പിന്നെ അനിൽ സാറിനെ വിളിച്ചു ലീവിന്റെ കാര്യം പറഞ്ഞു. അനിൽ സാർ സമ്മതിച്ചു പുതിയ പ്രൊജക്റ്റ് തുടങ്ങുന്നതിനു മുൻപ് തിരിച്ചു വരണം എന്നും പറഞ്ഞു. കീർത്തിയുടെ ലീവിന്റെ കാര്യം പറഞ്ഞപ്പോൾ അവൾക്ക് രണ്ടാഴ്ച അനുവദിക്കാം എന്നു പറഞ്ഞു. അതും എന്റെ റെക്കമെന്റഷൻ ഉള്ളത് കൊണ്ട്. അങ്ങനെ എല്ലാം ശെരി ആയി.
“അമലേ ഞാൻ എന്നാ ഇറങ്ങട്ടെ “
കറക്കം ഒക്കെ കഴിഞ്ഞു അവന്റെ ഫ്ലാറ്റിൽ എത്തിയ ഞാൻ അവനോടു പറഞ്ഞു.
“നാളെ നിനക്ക് ഇവിടുന്നു ഓഫീസിലേക്ക് പോയ പോരെ “
അവൻ ചോദിച്ചു.
ഒപ്പം കീർത്തിയുടെ മുഖത്തു നാളെ പോയാപ്പോരേ എന്നുള്ള ഭാവവും.
“ഇല്ലെടാ എനിക്ക് കുറച്ചുപേപ്പർ വർക്ക് ചെയ്യാൻ ഉണ്ട് “
“എന്നാ ശെരി നീ പോകൊള്ളൂ “
അവൻ പറഞ്ഞു.
ഞാൻ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി.
ഞാൻ കാറിൽ കയറാൻ തുടങ്ങവേ.
“അജി ഏട്ടാ ഒന്നു നിന്നെ “
പുറകിൽ നിന്നും കീർത്തിയുടെ ശബ്ദം.
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അവൾ എന്റെ അടുത്തേക്ക് ഓടി വരുന്നു.
“എന്താ കീർത്തി “
ഞാൻ ചോദിച്ചു.