“അവളുടെ ഓർമ്മകൾ വീണ്ടും എന്റെ കണ്ണുകളെ ഇറാനാക്കി,. “
“അജി ഏട്ടാ, ഇതിൽ പറഞ്ഞതൊക്കെ ?”
കീർത്തിയുടെ ശബ്‍ദം എന്നെ വീണ്ടും ഓർമകളിൽ നിന്നും കീർത്തിയുടെ അടുത്തേക്ക് എത്തിച്ചു .
“അതെ കീർത്തി ഇതാണ് ശെരിക്കും ഉള്ള ആരും അറിയാത്ത സത്യങ്ങൾ “
ആ ഡയറി വായിച്ചു കഴിഞ്ഞു ഇരിക്കുന്ന അവളോട് ഞാൻ പറഞ്ഞു.
“എന്നാലും ഏട്ടൻ ഒരു വാക്ക് കൊടുത്തതിനു ഇത്രയും ഒന്നും അനുഭവിക്കണ്ടായിരുന്നു, എല്ലാം എല്ലാവരോടും തുറന്നു പറഞ്ഞുടെയിരുന്നോ ?”
കീർത്തി ചോദിച്ചു.
“ഞാൻ ഒരു ഒരു പ്രാവിശ്യം അതു തെറ്റിക്കാൻ പോയപ്പോൾ ആണു എനിക്ക് എന്റെ കുഞ്ഞോളെ നഷ്ടപെട്ടത്, ഇനിയും ഞാൻ ആ വാക്ക് തെറ്റിച്ചാൽ എനിക്ക് എന്റെ ലെച്ചു നെ കൂടി നഷ്ടം ആവും ആയിരുന്നു, അവൾ എന്റെ കൂടെ ഇല്ലെങ്കിലും ജീവിച്ചിരിപ്പുണ്ടല്ലോ അതു മതി എനിക്ക് “
ഞാൻ കീർത്തിയോട് പറഞ്ഞു.
“അതെന്താ ഏട്ടാ “
കീർത്തി ഒന്നും മനസിലാകാതെ ചോദിച്ചു.

“ഉം, പക്ഷേ കീർത്തി, ലെച്ചു എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാവുമോ, അവളുടെ കല്യാണം വല്ലതും കഴിഞ്ഞിട്ടുണ്ടെങ്കിൽ ?”
ഞാൻ കീർത്തി യോട് ചോദിച്ചു,