“എന്താ കുഞ്ഞോൾ ന്റെ മുഖം വല്ലാതെ ഇരിക്കുന്നെ “
എന്റെ കൂടെ നിന്ന സെലിന്റ തളർന്ന മുഖം കണ്ടു ലെച്ചു ചോദിച്ചു.
“അതു യാത്ര ചെയ്തതിന്റെ ആകും പിന്നെ ചെറിയ തലവേദന ഉണ്ടെന്നും പറഞ്ഞു ഇവൾ “
ഞാൻ ലെച്ചുവിനോട് പറഞ്ഞു.
“ആണോ “
ലെച്ചു അതും പറഞ്ഞു അവളുടെ നെറ്റിയിൽ ഒക്കെ തടവി നോക്കി.
“നീ എന്നാ കുറച്ചു നേരം അകത്തു ഇരിക്കു വെയിൽ കൊള്ളേണ്ട, ഞാൻ ഒരു കട്ടൻ കാപ്പി ഉണ്ടാക്കി തരാം “
ലെച്ചു സെലിനോട് പറഞ്ഞു.
ലെച്ചു അടുക്കളയിലേക്ക് പോയി സെലിൻ എന്റെ റൂമിലേക്കും. ഞാൻ സോഫയിൽ ഇരുന്നു എന്തു ചെയ്യണം എന്നു അറിയാതെ.
കുറച്ചു കഴിഞ്ഞപ്പോൾ ലെച്ചു കാപ്പിയും ആയി വന്നു . അവൾ അതു സെലിന് റൂമിൽ കൊണ്ടു കൊടുത്തു. അതു കഴിഞ്ഞു സെലിൻ എന്തോ പുസ്തകത്തിൽ എഴുതുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു, കുറച്ചു കഴിഞ്ഞപ്പോൾ സെലിൻ നല്ല സന്തോഷവതി ആയി കാണപ്പെട്ടു, ലെച്ചുവിന് ഒരു സംശയത്തിനു വഴിനൽകേണ്ട എന്നു വിചാരിച്ചു ഞാനും മുഖത്തു സന്തോഷം കാണിച്ചു പെരുമാറി.
അന്ന് രാത്രി സെലിനെ വീട്ടിലേക്ക് കൊണ്ടുചെന്നു ആകുന്നതിനു മുൻപേ ഞാനും സെലിനും ലെച്ചുവും കൂടി ഒരുമിച്ചു ഇരുന്നു ആഹാരം കഴിച്ചിരുന്നു,
ഞാൻ സെലിന്റ വീടിനു മുൻപിൽ വണ്ടി നിർത്തി.
“കുഞ്ഞോളെ, നീ അവിവേകം ഒന്നും കാണിക്കരുത് , എല്ലാത്തിനും നമുക്ക് വഴി ഉണ്ടാക്കാം, ഞാൻ ഇല്ലേ നിന്റെ കൂടെ “
അവൾ വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ ഞാൻ അവളോട് പറഞ്ഞു. എനിക്ക് പേടിയായിരുന്നു അവൾ വല്ല അവിവേകവും കാണിക്കോ എന്നു,
“ഇല്ല ഏട്ടാ, ഏട്ടൻ ധൈര്യം ആയി പൊക്കൊളു, ഞാൻ ഒന്നും ചെയ്യില്ല ഏട്ടൻ പേടിക്കേണ്ട “
അവൾ എന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു
“എന്നാ ശെരി കുഞ്ഞോൾ പൊക്കോ , അച്ചായൻ കാത്തിരിക്കുന്നുണ്ടാകും, കാലത്തു ഇറങ്ങിയത് അല്ലെ “
ഞാൻ പറഞ്ഞു.
“എന്നാ ഏട്ടാ ശെരി “
അവൾ അതും പറഞ്ഞു ടാറ്റയും കാണിച്ചു ഒരു പുഞ്ചിരി തൂകി കൊണ്ട് വീട്ടിലേക്ക് നടന്നു.
അതായിരുന്നു ഞാൻ അവസാനം ആയി കണ്ട എന്റെ കുഞ്ഞോളുടെ ചിരിച്ച മുഖം ,…….
———————————