അങ്ങനെ അവസാനം എന്റെ നിർബന്ധത്തിനു അവൾ വഴങ്ങി എന്റെ കൂടെ വരാം എന്നു പറഞ്ഞു.
ഞാനും അവളും കൂടെ അടുത്ത ദിവസം തന്നെ ടൗണിൽ ഉള്ള ഡോക്ടർ ഷീബജേക്കബ് നെ കാണാൻ പോയി, സെലിനു യൂണിവേഴ്സിറ്റിയിൽ ചില പേപ്പർ ശെരി ആക്കാൻ പോണം എന്നു പറഞ്ഞിട്ട് ആണു ഞാൻ അച്ചായന്റെ അടുത്ത് നിന്നും അവളേം കൂട്ടി അവിടേക്ക് ചെന്നത്.
ഡോക്ടറിന്റെ മുന്നിൽ ഞാൻ ആയി അവളുടെ കാമുകൻ, ഒരു ചെറിയ കള്ള കഥയും പറയേണ്ടി വന്നു, ഞങ്ങൾക്ക് ഒരു അബദ്ധം പറ്റിയാതാണെന്നും, വിട്ടിൽ അറിഞ്ഞാൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകും എന്നും, അങ്ങനെ ഞാൻ കുറെ നുണകൾ ആ ഡോക്ടറോട് പറഞ്ഞു.
സെലിനെ പരിശോധിച്ചതിനു ശേഷം
ഡോക്ടർ പറഞ്ഞ മറുപടി ഞങ്ങളെ ഞെട്ടിച്ചു.
സെലിന് മൂന്നാം മാസം ആയതു കൊണ്ട് അപോഷന് ഒരു സാധ്യത യും ഇല്ല പിന്നെ ഗവണ്മെന്റ് റൂൾസ് പ്രകാരം അതു ചെയുന്നത് തെറ്റ് ആണു. പിന്നെ എല്ലാം മറികടന്നു ചെയ്താൽ തന്നെ അതു സക്‌സസ് ആവണം എന്നില്ല ചിലപ്പോൾ സെലിന്റെ ജീവന് തന്നെ അതു ഭീഷണി ആയേക്കാം. അതുകൊണ്ട് അതു നടക്കില്ല എന്നു ഡോക്ടർ തീർത്തു പറഞ്ഞു.
എല്ലാം പറഞ്ഞു കഴിഞ്ഞു ഡോക്ടർ ഞങ്ങൾക്ക് ഒരു ഉപദേശവും നൽകി
“വീട്ടുകാരോട് എല്ലാം തുറന്നു പറഞ്ഞു നിങ്ങൾ തമ്മിൽ വിവാഹം കഴിക്കുന്നത് ആയിരിക്കും ഏറ്റവും നല്ല ഉപായം “
ഞങ്ങൾ ആകെ തകർന്ന അവസ്ഥയിൽ അവിടെ നിന്നും ഇറങ്ങി.
എനിക്ക് എന്താ ചെയേണ്ടത് എന്നൊരു രൂപവും ഇല്ലാർന്നു, ഗസ്റ്റ് ഹൌസ് എത്തുന്ന വരെ ഞങ്ങൾ തമ്മിൽ സംസാരിച്ചില്ല.
ഗസ്റ്റ് ഹൌസിൽ എത്തിയപ്പോൾ ലെച്ചു ഉണ്ടായിരുന്നു ഉമ്മറത്ത്.
“അജി ഏട്ടാ പേപ്പർ എല്ലാം റെഡി ആയ “
ഞങ്ങൾ വണ്ടി നിർത്തി ഇറങ്ങിയപ്പോൾ ലെച്ചു ചോദിച്ചു.
“ഇല്ല ഒരു പേപ്പർ കൂടി റെഡി ആകാൻ ഉണ്ട് “
ഞാൻ അവളോട് പറഞ്ഞു.