താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ്‌ )

Posted by

“ഇനി പറ എന്താ കാര്യം എന്നു “

“ഏട്ടാ ഞാൻ പറയാൻ പോണ കാര്യം ഏട്ടൻ ആരോടും പറയരുത്,”

“ഇല്ല ഞാൻ ആരോടും പറയില്ല നീ പറഞ്ഞോ “

“ഇല്ലാ ഏട്ടൻ എനിക്ക് സത്യം ചെയ്തു തരണം “

അവൾ പറഞ്ഞു.

“ഉം,ഇന്നാ സത്യം ചെയ്തേക്കുന്നു “

ഞാൻ അതും പറഞ്ഞു അവളുടെ കൈയിൽ എന്റെ കൈ വെച്ചു സത്യം ചെയ്തു.

“ഇതു പോരാ ലെച്ചു ചേച്ചിയുടെ പേരിൽ എന്റെ തലയിൽ തൊട്ട് സത്യം ചെയ്യണം ഞാൻ പറയുന്നകാര്യം ഏട്ടൻ ആരോടും പറയില്ല എന്നു “

സെലിൻ പറഞ്ഞു.

“ഉം ശരി,നിന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ “

“ലെച്ചു ആണെ എന്റെ കുഞ്ഞോൾ ആണെ,, എന്റെ ഈ അനിയത്തി കുട്ടി പറയുന്ന കാര്യം ഞാൻ ആരോടും പറയില്ല എന്നു എന്റെ കുഞ്ഞൊളിന്റെ തലയിൽ വെച്ചു സത്യം ചെയുന്നു “

ഞാൻ അവളുടെ തലയിൽ കൈ വെച്ചു സത്യം ചെയ്തു.

“മതിയോ “

ഞാൻ അവളോട്‌ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *