താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ്‌ )

Posted by

അങ്ങനെ സെലിൻ മരിക്കുന്നതിന് ഒരാഴ്ച മുൻപ്. സെലിൻ കോളേജ് വിട്ടു എന്നെ കാണാൻ ആയി ഗസ്റ്റ്‌ഹൌസിൽ വന്നു

ഞാൻ അപ്പൊ ടീവി കണ്ടു കൊണ്ട് സോഫയിൽ ഇരിക്കുക ആയിരുന്നു.

“ഹായ് ഏട്ടന്റെ കുഞ്ഞോൾ എത്തിയാലോ “

ഞാൻ സെലിനെ കണ്ടപ്പോൾ ചോദിച്ചു.

അപ്പോഴാണ് ഞാൻ അവളുടെ മുഖം ശ്രദ്ധിക്കുന്നത്, ആകെ വല്ലാണ്ട് ഇരിക്കുന്നു .

“എന്താ കുഞ്ഞോളെ നിന്റെ മുഖം ഒക്കെ ഇങ്ങനെ ഇരിക്കുന്നത്, “

ഞാൻ സോഫയിൽ നിന്നും എഴുനേറ്റു കൊണ്ട് ചോദിച്ചു,

“ഏട്ടാ “

എന്നു വിളിച്ചു കൊണ്ട് അവൾ കരഞ്ഞു കൊണ്ട് എന്റെ മേത്തേക്ക് ചാഞ്ഞു.

“എന്താ മോളെ എന്തു പറ്റി നിനക്ക് “

ഞാൻ അവൾക്ക് എന്താ പറ്റിയത് എന്നറിയാനായി ചോദിച്ചു.

അവൾ മറുപടി പറഞ്ഞില്ല വീണ്ടും നിന്നു കരയുന്നു.

“നീ എന്താ കാര്യം എന്നു പറയു കുഞ്ഞോളെ, എന്താ നിനക്ക് പറ്റിയെ ഈ ഏട്ടനോട് പറ “

“ഏട്ടാ അതു…. “

“ആദ്യം നീ ഇവിടെ ഇരിക്കു”

ഞാൻ അതു പറഞ്ഞു അവളെ സോഫയിൽ ഇരുത്തി , എന്നിട്ട് അവളുടെ കണ്ണീർ തുടച്ചു മാറ്റി . ഞാൻ അവളുടെ അടുത്ത് തന്നെ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *