ഞാൻ ചാർളി 7 ക്ലൈമാക്സിലേക്ക്

Posted by

ഞാൻ: അത്രയേ ഉള്ളൂ…. ഇപ്പൊ ചോദിക്കുന്നു എന്താ ചങ്കുകൾ മൂന്ന് പേരും കൂടി ഇവിടെ… എന്ന് ഞാൻ ചോദിച്ചതും എന്റെയും അഞ്ചുവിന്റെയും കണ്ണുകൾ തമ്മിൽ ഉടക്കി. അവൾക്ക് എന്റെ നോട്ടം മനസ്സിലായി എന്ന് പറയുന്നതാണ് ശരി. അവളിൽ വല്ലാത്തൊരു പുഞ്ചിരി നിറഞ്ഞു കൂടെ കുസൃതിയും, ഒപ്പം ഒരു കണ്ണ് അടച്ചും കാണിച്ചു. കോപ്പ് ഇപ്പോഴത്തെ പെൺകുട്ടികൾ ബോയ്സിനെ കാലും മൂപ്പ് ആണ് അത് വീണ്ടും ഞാൻ മനസ്സിലാക്കി.

അഞ്ചു: അതോ അതൊക്കെ നിന്റെ രമ്യ പറഞ്ഞ് തരും…
വാവയെ സത്യത്തിൽ ഒന്ന് നോക്കാൻ പോലും എനിക്ക് തോന്നിയില്ല. എന്തോ ഇന്ന് ഞാൻ ഏറ്റവും വെറുക്കുന്ന ഒരാൾ അത് അവള് ആണ്. അതുകൊണ്ട് വാവക്കിട്ട്‌ ഒരു പണിയും കൂടി ആയി ഞാൻ മറുപടി പറഞ്ഞു.
ഞാൻ: അതെ ഇത് എന്റെ രമ്യയ എന്റെ മാത്രം. അതിലെനിക്ക്‌ ഒരു സംശയവും ഇല്ല ഓളെന്‍റെ ജീവൻ ആണ്. അല്ലെടി… എന്നും പറഞ്ഞ് രമ്യയുടെ കയ്യിൽ പിടിച്ച് അവളെ എന്നിലേക്ക് ചേർത്തു. രമ്യ സന്തോഷം നിറഞ്ഞ മുഖവുമായി എന്റെ കയ്യിൽ അവളുടെ കയ്യിട്ട് പിടിച്ച് കൊണ്ട് എന്നിലേക്ക് ചേർന്നു. തോളിൽ തലയും മുട്ടിച്ച് നിന്നു. അതെ എന്നും പറഞ്ഞ് എന്റെ തോളിൽ ഇരിക്കുന്ന തല മുകളിലോട്ട് ഉയർത്തി എന്റെ കണ്ണുകളിൽ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *