ജാസ്മിൻ 3 [Logan]

Posted by

” ഇരിക്ക് ആദി…വീടൊക്കെ ചെറുതാണ് കേട്ടോ, സൗകര്യവും കുറവാ,… “

ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു. ചെറിയ വീട്, രണ്ട് ബെഡ്‌റൂം, ഒരു ഡൈനിങ്ങ് ഹാൾ, കിച്ചൻ…,ഇത്രയും ഹാളിൽ നിന്നും കാണം.  സിറ്റിയിൽ നിന്നും അധികം ദൂരത്തല്ല അവരുടെ വീട്.

” ആദി എന്താ ഈ വഴി, എവിടെയെങ്കിലും പോയതാണോ ? “

” ആ ചേച്ചി… ഞാൻ ഈ വഴി പോയപ്പോ… ജാസ്മിൻ വീട് ഇവിടെയാണെന്ന് പറഞ്ഞിരുന്നു, പിന്നെ വീടിന്റെ ഫോട്ടോയും  കാണിച്ചിട്ടുണ്ട്. അല്ലാ ജാസ്മിൻ എവിടെ ? ഇവിടെ ഉണ്ടെന്നു രാവിലെ വിളിച്ചപ്പോൾ പറഞ്ഞു, എപ്പോ ഫോൺ എടുക്കുന്നില്ല. “

” അവളെ ദാ ഇപ്പൊ ഒരു കൂട്ടുകാരി വന്നു വിളിച്ചു കൊണ്ടുപോയി, ഫ്രണ്ട്ന്റെ കല്യാണത്തിന് ഡ്രസിന്റെ മോഡൽ എന്തോ നോക്കാൻ എന്നുപറഞ്ഞു. മൊബൈൽ കൊണ്ടുപോയില്ല എന്ന് തോന്നണു. “

” മോനാകെ വിയർത്തു കുളിച്ചല്ലോ… വണ്ടി എവിടെ ? “

” വണ്ടി ദാ അപ്പുറത്ത് ഉണ്ട്, ഇവിടെ പാർക്കിംഗ് ഇല്ലാത്തോണ്ട് അവിടെയിട്ടു. “

” ആഹാ… അത് നന്നായി. രണ്ട് വണ്ടികൾ ഒരുമിച്ചു വന്നാൽ ഇവിടെ പിന്നെ ബ്ലോക്ക്‌ ആവും, വീതി കുറവാ, പോരാത്തേന് വളവും… ഞാൻ കുടിക്കാൻ എടുക്കാം, ആദി ഈ ഫാനിന്റെ അടിയിലേക്ക് ഇരുന്നോ. “

ഫാൻ ഫുൾ സ്പീഡിൽ ഇട്ടുകൊണ്ട് അവർ അടുക്കളയിലേക്ക് പോയി. ഷർട്ടിന്റെ ബട്ടൻസ് തുറന്നിട്ടുകൊണ്ട് ഞാൻ കസേര ഫാനിനടിയിലേക്ക് നീക്കിയിട്ടു. ഞാനെണീറ്റ് വീടാകെ നോക്കി. നല്ല അടുക്കും ചിട്ടയും… ഒന്നും സ്ഥാനംതെറ്റി കിടപ്പില്ല. ഡൈനിങ്ങ് റൂമിന്റെ രണ്ട് വശത്തായി ബെഡ്‌റൂം. ജാസ്മിന്റെ അച്ഛന്റേം അമ്മേടേം ഫോട്ടോ ഒരു റൂമിൽ ഇരിപ്പുണ്ട്, അത് അവരുടെ മുറി ആയിരിക്കും.

അപ്പോഴേക്കും അവർ വെള്ളം കൊണ്ടുവന്നു, ഐസ് ഇട്ട മോരുംവെള്ളം… ആഹഹാ നല്ല സ്വാദ്. നല്ല പോലെ ഇഞ്ചിയും വേപ്പിലയും ഇട്ടിട്ടുണ്ട്. ഒരു ഗ്ലാസ്‌ കൂടെ ഞാൻ കുടിച്ചു. പിന്നേം വേണോ എന്ന ഭാവത്തിൽ അവർ പാത്രം എന്റെ നേരെ നീട്ടി.

Leave a Reply

Your email address will not be published. Required fields are marked *