ഹലോ സൂര്യ ഐ ആം അശ്വിൻ ഗായത്രിയുടെ ഒരു കസിൻ ആണ് ഇവിടെ വരെ വന്നപ്പോ ഇവളെ ഒന്ന് കാണാം എന്ന് കരുതി. എന്തായാലും ഞാൻ ഇറങ്ങുന്നു. ഗായത്രി അപ്പോ കാണാം സൂര്യ എന്റെ നമ്പർ അവളുടെ കയ്യിലുണ്ട് സമയം കിട്ടുമ്പോൾ വിളിക്കണം. നമുക്ക് ഒന്ന് കൂടണം.
ഞാൻ: ഒഫ് കോഴ്സ് അതിനെന്താ…. എന്നും കിട്ടാറുള്ള ചായ കിട്ടിയില്ല എന്ന് ഞാൻ ഉള്ളിൽ പൊന്തിയ വികാരം പുറത്ത് കാട്ടാതെ പറഞ്ഞു…
അശ്വിൻ: എന്ന ഞാൻ ഇറങ്ങട്ടെ നിങ്ങളുടെ ഇടയിൽ ഒരു കട്ടുറുമ്പ് ആവുന്നില്ല… സീ യു…
എന്നും പറഞ്ഞ് കയ്യും തന്ന് അവൻ പുറത്തേക്ക് ഇറങ്ങി…. ഞാൻ ഗായത്രിയുടെ നിൽപ്പും ഭാവവും ഒക്കെ കണ്ട് ഉള്ളിൽ ഒരു കനല് പോലെ സംശയം ഇരഞ്ഞ് പൊന്തിയത് വളരെ പാടുപെട്ട് പിടിച്ച് നിർത്തി…
എന്നിട്ട് അവളെ നോക്കി എന്നത്തേയും പോലെ ബാഗ് കൊടുത്തു. അവൾ അതുമായി അകത്തേക്ക് പോയി.. ഇവൻ ഇവിടെ ഹാളിൽ ഉണ്ടായിരുന്നിട്ട് എന്താ വാതിൽ തുറക്കാതെ ഇരുന്നത്. അവളുടെ രൂപവും കൂടി കൂട്ടി ചേർക്കുമ്പോ എന്തോ ഒരു പന്തികേട്. വന്നപ്പോ വീട്ടിൽ ഉപയോഗിക്കുന്ന മാക്സി ആണ് അവൾ ഇട്ടിരുന്നത് അവളുടെ മുഖത്ത് നല്ല ക്ഷീണവും ഉണ്ടായിരുന്നു. വീട്ടിൽ ആരെങ്കിലും വന്നാൽ വസ്ത്രധാരണം നന്നായി ശ്രദ്ധിക്കുന്ന കൂട്ടത്തിൽ ആയിരുന്നു ഗായത്രി.