ഹായ്: ലൗ യു റ്റൂ മൈ ഹസ് എന്ന് വായുവും പറഞ്ഞ് ചെറിയ രോമങ്ങൾ നിറഞ്ഞ അവന്റെ നെഞ്ചില് ചുംബനവും നൽകി അവളും കിടന്നു. അപ്പോഴേക്കും… എത്ര നേരം എന്ന് അവർക്ക് അറിയില്ല..
രാവിലെ 7.30 ന് ഉള്ള അലാറം കേട്ടാണ് പിന്നെ ഇരുവരും കണ്ണ് തുറക്കുന്നത് നോക്കിയപ്പോ കുഞ്ഞ് അവരുടെ ഇടയിൽ ഉണർന്നിരിക്കുന്നു. സൂര്യ അവളെ അവന്റെ നെഞ്ചിലേക്ക് എടുത്ത് ഇരുത്തി. ഗായു അപ്പോഴേക്കും ചായ ഇടാൻ ഡ്രസ്സ് ഇട്ട് പോയി. കോഫിയും കൊണ്ട് കൊടുത്ത് കുഞ്ഞിനെയും വാങ്ങി ഗായു കാപ്പി പരിപാടിക്ക് പോയി സൂര്യ കാപ്പിയും കുടിച്ച് ഒരു കുളിയും കഴിഞ്ഞ് നേരെ ഡ്രസ്സ് ഒക്കെ മാറി ഇറങ്ങി വന്നപ്പോ 9 മണി കഴിഞ്ഞു. പിന്നെ രാവിലെ തന്നെ പ്രിയതമയുടെ സ്നേഹം നിറഞ്ഞ കാപ്പി കുടിയും ഒക്കെ കഴിഞ്ഞ് വീട്ടിലെ 2 കുട്ടികൾക്കും നെറുകയിൽ ചുംബനവും നൽകി സൂര്യ ഇറങ്ങി ഓഫീസിലേക്ക്…
പതിവ് പോലെ കാറും എടുത്ത് ഓഫീസിൽ എത്തിയപ്പോ തന്നെ ക്ഷീണിച്ചു. ബ്ലോക്ക് ട്രാഫിക് ബ്ലോക്കിൽ നിന്നും ഓഫീസ് വരെ വരുന്നത് തന്നെ വലിയ പാടാണ്. ഒന്ന് രണ്ട് ആഴ്ചയായി ഓഫീസിൽ നല്ല ഹെവി ജോബ് ആണ് നല്ല തിരക്ക്. ആകെ പിരാന്ത് പിടിക്കുന്ന ചുറ്റുപാട്.