സത്യത്തിൽ അവര് ആഗ്രഹിക്കുന്നത് ഏത് സമയത്തും കൂടെ ഞാനുണ്ട് എന്ന് പറയുന്ന ഒരു ജീവിത പങ്കാളിയെ ആവും. എന്തോ എന്നിൽ കുറ്റബോധം നിറഞ്ഞു. അവിടുന്ന് ഒറ്റ ചാട്ടത്തിന് അവളെന്റെ കയ്യിൽ തൂങ്ങി എന്റെ നെഞ്ചില് മുഖം അമർത്തി. ഗായു ക്ഷമിക്കെടി…. എന്തോ…. എനിക്ക് അത്രക്ക് വിഷമവും…. സങ്കടവും… ഒക്കെ വന്ന് പോയിട്ട് ആണ് ….. എന്ന് പറയുമ്പോൾ എന്റെ സ്വരം ഇടറിയിരുന്നു.ഒപ്പം ചെറുതായി കണ്ണിൽ നിന്നും അശ്രു കണങ്ങളും പൊഴിഞ്ഞു.
അയ്യേ….. ഞാൻ വേണ്ടെ ക്ഷമ ചോദിക്കാൻ…. എനിക്ക് അറിയാം.. നിന്റെ മനസ്സ്…. ഞാൻ പറഞ്ഞിരുന്നെങ്കിൽ ഒരിക്കലും നിനക്ക് ഇത്ര ഫീൽ ആവില്ല എന്നത്. എനിക്ക് ഇപ്പൊ ഒരു വേദനയും ഇല്ല കാരണം എന്റെ എല്ലാ വേദനക്കും ഇവിടെ ഈ നെഞ്ചിലെ ചൂടും ഈ ഹൃദയത്തിന്റെ സ്പന്ദനവും ആണ് മരുന്ന്. അതിലും വലിയൊരു മരുന്ന് ഇന്ന് അല്ല ഇനി ഒരിക്കലും ഗായുവിന് വേറെ കിട്ടാനും പോണില്ല. അവളത് പറയുമ്പോ അവളിൽ കരച്ചില് മാറി സന്തോഷം നിറഞ്ഞിരുന്നു.
ഞാൻ: എന്നിട്ടെന്താ എന്നോട് അത് പറയാതെ ഇരുന്നത്.