സത്യത്തിൽ എന്തോ എവിടെയോ ഒരു വശപിശക് വന്നത് എനിക്ക് ഫീലായി അത് കൊണ്ട് പിന്നീട് എനിക്ക് ദേഷ്യം അതികം ഉയർന്നില്ല. പെണ്ണല്ലേ അവർക്ക് ഇന്ന് ഭൂമിയിൽ എവിടെയാണ് സമാധാനം ആയി നടക്കാൻ പറ്റുന്നത്. കഴുകൻ കണ്ണുകൾ എപ്പോഴും അവർക്ക് ചുറ്റും ഉണ്ടാവും. പിച്ചി ചീന്തി അപഹരിക്കാൻ മാത്രം.
ഞാൻ: ഗായുവിന് വേദനിച്ചോ…. എന്ന് ഞാൻ അറിയാതെ ചോദിച്ച് പോയി…. കാരണം കരഞ്ഞ് രക്തം കട്ടപിടിച്ച ശരീര ഭാഗങ്ങളും ആയി ഇരിക്കുന്നത് എന്റെ ഗായുവാണ്.
അപ്പോഴത്തെ ദേഷ്യവും വിഷമവും ഒക്കെ കൂടി എന്നെ ഒരു മൃഗം ആക്കി എങ്കിലും. ഇന്നും എന്നെ ഒരു ദിവസം പിരിഞ്ഞ് ഇരിക്കാൻ പറ്റാത്ത എന്റെ ഗായു. എല്ലാവരും അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് വിവാഹം കഴിഞ്ഞ് ഓടുമ്പോൾ. ഇതുവരെ അവൾക്ക് എന്നെ പിരിഞ്ഞ് നിൽക്കാൻ പറ്റില്ല എന്ന് പറഞ്ഞ് ഒരിക്കൽ പോലും അങ്ങോട്ട് പോയിട്ടില്ല. ഒന്ന് തങ്ങുവാൻ വേണ്ടി. ഞാൻ അത് ചോദിച്ചതും അവളുടെ കരഞ്ഞ് കലങ്ങിയ എന്റെ വിരലുകൾ പതിഞ്ഞ മുഖം തിളങ്ങി.
ഒരു താലിയുടെ പേരിൽ ജീവിതം മുഴുവൻ ഒരുവന്റെ അടിമയായി കഴിയാൻ സാധിക്കുന്ന ഇഷ്ടപ്പെടുന്ന ഒരേ ഒരു വർഗ്ഗം പെൺവർഗ്ഗം മാത്രം ആണ്.