കാർ വാഷിന് കൊടുത്തത് കൊണ്ട് അവരെ വിളിച്ച് എന്റെ ഓഫീസിൽ കൊണ്ട് വന്ന മതി എന്ന് പറഞ്ഞ് ബസ്സിൽ കയറി ഓഫീസിലേക്ക് പോയി. ബസ്സിൽ എല്ലാവരും അവരവരുടെ ചിന്തകളിൽ ആണെങ്കിലും ചിലർ എങ്കിലും എന്റെ മുഖത്ത് നോക്കി പരിഹാസ രൂപേണ ചിരിക്കുന്നത് പോലെ തോന്നി. ആകെ ജീവിതത്തോട് തന്നെ ഒരു തരം വെറുപ്പ് തോന്നിയ നിമിഷങ്ങൾ. അപ്പോഴും ഉള്ളിൽ ഒരേ ഒരു മുഖം മാത്രം എന്റെ ആമി മോൾ എത്രയൊക്കെ ചിന്തകള് കാട് കയറിയാലും അവൾ എന്റെ ചോര ആണ്. എന്റെ മോൾ അവൾക്ക് വേണ്ടി ജീവിക്കണ്ടേ…
ഓഫീസിൽ പോയി പലതും ആലോചിച്ച് ഇരുന്ന് പോയി ജോലിപോലും മറന്നുകൊണ്ട്. എനിക്ക് വിവാഹത്തിന് മുൻപ് 2 പേരുമായി ലൈംഗികബന്ധം ഉണ്ടായിരുന്നത് ഉൾപ്പടെ അവളുടെ മുന്നിൽ ഞാൻ പറഞ്ഞിരുന്നു. എന്റെ ലൈഫിൽ ഒന്നും തന്നെ അവളോട് ഷെയർ ചെയ്യാത്തത് ആയി ഇല്ല എന്നിട്ടും. അവൾക് എങ്ങനെ തോന്നി എന്നോട് ഇങ്ങനെ ഒരു കാര്യം പറയാതിരിക്കാൻ. ചിലപ്പോ അവൾ പറഞ്ഞിരുന്നെങ്കിൽ ഇത്രയും എനിക്ക് മനപ്രയാസം ഉണ്ടാകുമായിരുന്നില്ല. അപ്പോഴാണ് എന്റെ അസിസ്റ്റന്റ് ആയി വർക്ക് ചെയ്യുന്ന സ്മിത അങ്ങോട്ട് കടന്ന് വന്നത്.
സ്മിത: എന്താണ് സാർ എന്ത് പറ്റി.. ആകെ ഒരു മൂഡ് ഓഫ്….
എന്നോട് പലപ്പോഴും ചൂണ്ട ഇടാൻ വരാറുണ്ട് സ്മിത ഇന്നത്തെ എന്റെ ശോകം നിറഞ്ഞ ഇരുപ്പ് കണ്ടിട്ടാവണം. കിട്ടിയ അവസരം പോലെ എന്നോട് ക്ലോസ് ആയി കയറി മിണ്ടിയത്.
ഞാൻ: ഹേയ് നത്തിങ് എന്താ ഇന്ന് ജോബ് കുറവാണോ..!?