ബെഞ്ചിൽ ചാരിയിരുന്ന് കരയുന്ന ഗായുവിനെ കണ്ടതും വീണ്ടും എന്നിൽ പുച്ചമോ വെറുപ്പോ ദേഷ്യമോ അങ്ങനെ എന്തൊക്കെയൊ കലർന്ന ഒരു വികാരം എന്നിൽ നിറഞ്ഞു. നമ്മുടെ കുഞ്ഞ് എവിടെ എന്ന് ചോദിച്ചപ്പോ നിസ്സഹായയായി കരഞ്ഞ് കലങ്ങിയ കണ്ണുകളും ആയി ഗായു എന്നെ നോക്കി. പറഞ്ഞു നന്ദിനിയെ എൽപ്പിച്ചിട്ടാണ് വന്നത്. നന്ദിനി ഞങ്ങടെ ഓപ്പോസിറ്റ് ഫ്ളാറ്റിലെ താമസക്കാർ ആണ്.
പിന്നെ ഞാൻ അവളോട് ഒന്നും മിണ്ടിയില്ല അപ്പോഴേക്കും ഒരു പോലീസ് കാരൻ വന്ന് പറഞ്ഞു. മോളുടെ ഭർത്താവിന് ബോധം വന്നല്ലോ..?.. മാഷിന് ഇന്നലെ എന്തൊക്കെയാ ചെയ്തേ എന്ന് വല്ല ബോധവും ഉണ്ടോ..?.. അതുണ്ടെങ്കിൽ പാതിരാത്രി നടുറോട്ടിൽ വണ്ടിയും ഓഫ് ചെയ്ത് വാളും വെച്ച് കിടക്കില്ലാരുന്നല്ലോ..?.. ഈ കുഞ്ഞിനെ എന്തിനാടോ ഇങ്ങനെ വിഷമിപ്പിക്കുന്നത്. ഇത് ആദ്യത്തെ അനുഭവം ആണ് എന്ന് മോള് കരഞ്ഞ് പറഞ്ഞത് കൊണ്ട് ഇപ്രാവശ്യത്തെക്ക് വെറുതെ വിടുന്നു. അല്പം പ്രായമുള്ള ഒരു മനുഷ്യൻ എങ്കിലും അയാളിലും നന്മ ഉണ്ട്. എന്റെ ഭാര്യയിൽ ഇല്ലാത്തത്.
അപ്പോഴേക്കും അയാൾ കാറിന്റെ കീ എടുത്ത് ബെഞ്ചിൽ വെച്ചു. നിങ്ങള് പോക്കോ എന്നും പറഞ്ഞ് വീണ്ടും അയാളുടെ ജോലിയിൽ മുഴുകി.