അവളോട് തോന്നിയ ദേഷ്യത്തിനേക്കാലും ഉള്ളിൽ നിറഞ്ഞത് സങ്കടം ആയിരുന്നു. സ്വർഗ്ഗം പോലെ ആയിരുന്ന ഞങ്ങളുടെ കുടുംബ ജീവിതം ദാമ്പത്യത്തിലും സ്വർഗം തന്നെ ആയിരുന്നല്ലോ.. എന്നിട്ടും ഇവൾക്ക് എന്നെ ചതിക്കാൻ എങ്ങനെ മനസ്സ് വന്നു. മനസ്സിലെ എന്റെ ഗായു എന്ന എന്റെ വിശ്വാസം ഇല്ലെങ്കിൽ വിഗ്രഹം ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞു. അപ്പോഴേക്കും ചായയും ആയി ഗായു വന്നു. ചായ തന്നിട്ട് കുളിക്കണം എന്ന് പറഞ്ഞ് അവള് പെട്ടെന്ന് തന്നെ റൂമിലേക്ക് പോയി. എന്തോ ആകെ തകർന്ന് തർപ്പണം ആയ പോലെ എന്നത്തേയും പോലെ ഇന്നത്തെ ചായക്ക് എന്റെ മനസ്സിനെ ശരിയാക്കുവാൻ കഴിഞ്ഞില്ല.
അവൾ കുളിച്ചിട്ട് വരുമ്പോഴേക്കും ഞാൻ അവളുടെ പാന്റീസ് അലമാരയിൽ ഇടക്ക് കയറ്റി വെച്ചു. എത്രയൊക്കെ അവളെ ഞാൻ അറിഞ്ഞത് അറിയിക്കാതിരിക്കാൻ ശ്രമിച്ചാലും എനിക്ക് പറ്റുമോ എന്നൊരു ഭയം എനിക്ക് ഉള്ളിൽ നിറഞ്ഞു നിന്നിരുന്നു. അതുകൊണ്ട് പിന്നെ അധികം അവളോട് മുഖം കൊടുക്കാൻ എനിക്ക് തോന്നിയില്ല. അവള് കുളികഴിഞ്ഞ് ഇറങ്ങുവാൻ ഒരുപാട് സമയം എടുത്തത് പോലെ ഞാനും പിറകെ കയറി കുളിച്ച് ഇറങ്ങി ഡ്രസ്സ് മാറി നേരെ റൂമിന് പുറത്തേക്കിറങ്ങി നോക്കിയപ്പോ കുഞ്ഞും ഗായുവും സോഫയിൽ ഇരിക്കുന്നു. അവളുടെ മുഖത്ത് നോക്കാൻ എന്തോ മനസ്സ് അനുവദിച്ചില്ല. എങ്കിലും എനിക്ക് അവളെ നോക്കാതിരിക്കാൻ കഴിഞ്ഞില്ല.
ഇന്നൊരു പാർട്ടി ഉണ്ട് രാത്രി ലേറ്റ് ആവും എന്ന് പറഞ്ഞ് ഇറങ്ങാൻ നേരം അവളൊന്നും മിണ്ടാതെ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ കുഞ്ഞിനോട് കളിച്ച് കൊണ്ടിരുന്നു. പിന്നെ എന്തോ അവിടെ നിന്നാൽ പലതും തകരും എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ അവിടുന്ന് ഇറങ്ങി.