“ഇവിടെ ഹോസ്റ്റലിലാണോ നിൽക്കുന്നത് അതോ വീട്ടിലേക്ക് പോകുവോ”
“അല്ല ഞാനിവിടെ ഹോസ്റ്റലിലാണ്”
അപ്പോഴും അവളുടെ ചുണ്ടില് ചെറിയ ചിരിയുണ്ടായിരുന്നു.
“ഓ! ഞാനും ഇവിടെ ഹോസ്റ്റലിലാ. ശെ… ഞാനെന്നെ പരിചയപ്പെടുത്താൻ മറന്നു ഞാൻ ഫാസിൽ ഞാനഞ്ചു വര്ഷമായി ഇവിടെ”
തെല്ല് ഊർജത്തോടെയും സന്തോഷത്തോടെയും എന്റെ കൈ അവളിലേക്ക് നീട്ടിക്കൊണ്ട് പറഞ്ഞു. നാണത്തോടെ മടിച്ചുക്കൊണ്ട് അവളെനിക്ക് കൈ തന്നു. അവൾ ഒതുക്കവും അടക്കവും ഉള്ള പെൺകുട്ടിയായി എനിക്ക് തോന്നി. ഒരു പാവം കുട്ടിയെ പോലെ. അങ്ങനെ വൈകിട്ട് സ്കൂൾ വിട്ടതിനു ശേഷം അവളറിയാതെ ഞാനവളെ ഫോളോ ചെയ്തു. അവൾ girls ഹോസ്റ്റലിലേക്ക് പോകുന്നതും നോക്കിനിന്നു.
ഇതു കണ്ട രമേശും കുക്കുവും വരുണും എന്റെ അടുക്കലിൽ വന്നു കൂട്ടത്തോടെ കളിയാക്കി
“എന്താ പ്രേമമാണോടാ”
രമേശ് ചോതിച്ചു.
“അവൾ കാണാൻ സുന്ദരിയാണ്. എനിക്കവളെ കണ്ടപാടെ ഇഷ്ട്ടായി”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“എന്നാ ഇപ്പോൾ തന്നെ ഇഷ്ട്ടമാണെന്ന് പറയടാ”